
News Now
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ
'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഒസീസിന് കൂറ്റന്‍ ജയം

ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പോകുകയാണോ?; കെണിയില്‍ നിന്ന് രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?

മുംബൈ: 2011ലെ ലോകകപ്പ് ജയത്തിന്റെ 10ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കി സച്ചിന് ടെണ്ടുല്‍ക്കറുടെ ട്വീറ്റ് എത്തിയത്. കോവിഡിനെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് സച്ചിന് ആരാധകരെ അറിയിച്ചത്.
ഇതോടെ സച്ചിന്റെ ആരോഗ്യാവസ്ഥയെ ചൊല്ലി ആശങ്ക ഉടലെടുത്തു. മുന്‍കരുതലിന്റെ ഭാഗമായി മാത്രമാണ് ആശുപത്രിയിലേക്ക് മാറിയത് എന്ന് സച്ചിന് വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടാനില്ലെന്ന വ്യക്തമാക്കിയാണ് സച്ചിന്റെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ രംഗത്തെത്തുന്നത്.
സച്ചിനുമായി വലിയ അടുപ്പമുള്ള സുഹൃത്ത് അതുല്‍ റനാഡെയാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ആരോഗ്യനിലയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കുന്നത്. ആശുപത്രയില്‍ വെച്ച് സച്ചിന്റെ ആരോഗ്യം നിരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് വിലയിരുത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അതുല്‍ റനാഡെ പറഞ്ഞു.
Thank you for your wishes and prayers. As a matter of abundant precaution under medical advice, I have been hospitalised. I hope to be back home in a few days. Take care and stay safe everyone.
â Sachin Tendulkar (@sachin_rt) April 2, 2021
Wishing all Indians & my teammates on the 10th anniversary of our World Cup win.
കോവിഡിന്റെ ലക്ഷണങ്ങള്‍ സച്ചിനില്‍ കാര്യമായുണ്ട്. അതുകൊണ്ട് ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രിയിലെ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിലെ വ്യതിയാനങ്ങള്‍ വ്യക്തമായി അറിയാനാവും, റനാഡെ ദേശിയ മാധ്യമത്തോട് പറഞ്ഞു.
മാര്‍ച്ച് 27നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. റോഡ് സേഫ്റ്റി ലോക സീരീസില്‍ കിരീട നേട്ടത്തിന് പിന്നാലെയായിരുന്നു ഇത്. സച്ചിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യന്‍ ലെജന്‍ഡ്സിലെ സഹതാരങ്ങളായ ഇര്ഫാന് പഠാന്, യൂസഫ് പഠാന് ഉള്‍പ്പെടെയുള്ളവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

