
News Now
ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

രാജ്കോട്ട്: പരിശീലകന് രാഹുല് ദ്രാവിഡ് തന്റെ മേല് അര്പ്പിച്ച വിശ്വാസമാണ് രാജ്കോട്ടില് മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കാന് സഹായിച്ചതെന്ന് പേസര് ആവേശ് ഖാന്. ആദ്യ മൂന്ന് മത്സരത്തിലും വിക്കറ്റ് നേടാനാവാതെ പോയത് സമ്മര്ദത്തിലാക്കിയിരുന്നതായും ആവേശ് ഖാന് പറഞ്ഞു.
നാല് മത്സരത്തിലും ടീമില് മാറ്റമുണ്ടായില്ല. അതിനാല് ക്രഡിറ്റ് രാഹുല് ദ്രാവിഡിനാണ്. എല്ലാവര്ക്കും അവസരം നല്കുകയും വേണ്ടത്ര സമയം അവര്ക്ക് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കുകയും ചെയ്തു. ഒന്നോ രണ്ടോ മോശം പ്രകടനത്തിന്റെ പേരില് അദ്ദേഹം കളിക്കാരെ ഒഴിവാക്കില്ല. ഒന്നോ രണ്ടോ മത്സരം കൊണ്ട് ആരേയും ജഡ്ജ് ചെയ്യാന് നമുക്കാവില്ല എന്നതിനാലാണ് അത്, ആവേശ് ഖാന് പറയുന്നു.
എന്റെ മേല് സമ്മര്ദമുണ്ടായിരുന്നു. മൂന്ന് കളിയില് ഒരു വിക്കറ്റ് പോലും എനിക്ക് നേടാനായില്ല. എന്നാല് രാഹുല് ദ്രാവിഡും ടീം മാനേജ്മെന്റും എനിക്ക് ഒരു അവസരം കൂടി നല്കി. അതിലൂടെ ഞാന് ഇന്ന് നാല് വിക്കറ്റ് വീഴ്ത്തി. എന്റെ അച്ഛന്റെ ജന്മദിനം കൂടിയാണ് ഇന്ന്. ഇത് അദ്ദേഹത്തിനുള്ള എന്റെ സമ്മാനമായി.
എങ്ങനെയായിരുന്നു വിക്കറ്റ് എന്ന് ബാറ്റേഴ്സിനോട് ചോദിക്കാറുണ്ട്
നമ്മള് ആദ്യം ബാറ്റ് ചെയ്യുന്ന കളികളിലെല്ലാം ഞാന് ബാറ്റേഴ്സിനോട് എങ്ങനെയായിരുന്നു വിക്കറ്റ് എന്ന് ചോദിക്കാറുണ്ട്. ഇന്ന് ഇഷാന് കിഷനോടാണ് ഞാന് ചോദിച്ചത്. ഹാര്ഡ് ലെങ്ത് ബോളുകള് കളിക്കാന് പ്രയാസം നേരിട്ടതായാണ് ഇഷാന് പറഞ്ഞത്. ഇതോടെ ഹാര്ഡ് ലെങ്ത്തില് തുടരെ എറിയാന് ഞാന് തീരുമാനിച്ചു, ആവേശ് ഖാന് പറയുന്നു.
നന്നായി എറിയുക എന്നതാണ് എന്റെ ജോലി. വിക്കറ്റ് വീഴ്ത്തുക എന്നതല്ല. ഇന്നത്തെ വിക്കറ്റില് സ്ലോ ബോളുകള് പ്രയോജനകരമായിരുന്നില്ല. ഈ വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമല്ലാതിരുന്നിട്ടും ദിനേശ് കാര്ത്തിക്കും ഹര്ദിക് പാണ്ഡ്യയും നന്നായി കളിച്ചതായും ഇന്ത്യയുടെ 25കാരന് പേസര് പറയുന്നു.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


