
'ക്രിക്കറ്റിനു മേല്‍ രാഷ്ട്രീയം കെട്ടിവെക്കരുത്'; ബംഗ്ലാദേശ് താരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശി തരൂര്‍
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്

തിരുവനന്തപുരം: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ഐപിഎല്‍ ടീമിലേക്ക് തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുത്. അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ 'ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്' എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശി താരം മുസ്താഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ ഭാരം ക്രിക്കറ്റിന് വഹിക്കേണ്ടി വരരുത്. ചില മേഖലകളില്‍ നിന്ന് നമ്മള് ഇത്തരം പ്രതിഷേധങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കണം. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്താനുതകുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശം തുടരണം. മുസ്തഫിസുര്‍ റഹ്മാന് ഒരു ക്രിക്കറ്റ് താരം മാത്രമാണ്. അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുകയോ, ആക്രമണങ്ങളെ അനുകൂലിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ക്രിക്കറ്റിനെയും, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്നങ്ങളെയും കൂട്ടിക്കലര്‍ത്തുന്നത് ശരിയല്ല. ശശി തരൂര്‍ പറഞ്ഞു.
അയല്‍രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്കി. നമ്മുടെ എല്ലാ അയല്‍ക്കാരെയും ഒറ്റപ്പെടുത്തുകയും, അവരാരുമായി കളിക്കുന്നില്ലെന്ന് തീരുമാനിക്കുകയും ചെയ്താല്‍, അത് എങ്ങനെ ഗുണം ചെയ്യും?. കായിക രംഗത്ത് രാഷ്ട്രീയം കടന്നുവരാന്‍ അനുവദിക്കരുത്. ബംഗ്ലാദേശ് നമ്മുടെ മൂന്നു വശങ്ങളിലായി ചുറ്റപ്പെട്ടിരിക്കുന്നു. അവരെ ഒറ്റപ്പെടുത്താന്‍ നമുക്ക് കഴിയില്ല. അവരുമായി കളിക്കുകയാണ് വേണ്ടത്.' തരൂര്‍ പറഞ്ഞു. മുസ്തഫിസുര്‍ റഹ്മാനെ ടീമിലെടുത്തതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രംഗത്തുവന്ന ബിജെപിയെ, കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പ്രിയങ്ക് ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Shashi Tharoor MP responds to the controversy over the selection of a Bangladeshi cricketer Mustafizur Rahman in the IPL team.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



