വംശികയുമായി പുതിയ പാര്‍ട്ണര്‍ഷിപ്പിന് കുൽദീപ്, വിവാഹം ഈ മാസം 14ന്

കുൽദീപിന് ലോകകപ്പ് അടക്കമുള്ള തിരക്കേറിയ ഷെഡ്യൂൾ ആയതു കൊണ്ട് വിവാഹം പിന്നീട് നടത്താൻ ഇരുകുടുംബവും തീരുമാനിക്കുകയായിരുന്നു.

 Kuldeep Yadav
Cricket Stars Set To Attend Kuldeep Yadav’s Private Wedding In Mussooriefile
Edited by :JOICE MON D L
Last Updated :12 മാർച്ച് 2026, 12:13 pm IST

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശികയാണ് വധു. ഈ മാസം 14ന് ഡെറാഡൂണിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് ആണ് വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സ്വകാര്യ ചടങ്ങായിട്ടാകും വിവാഹം നടത്തുക എന്നാണ് റിപ്പോർട്ട്.

വിവാഹച്ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എത്തുമെന്നാണ് സൂചന. മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ, നിലവിലെ ഇന്ത്യൻ താരങ്ങളായ റിങ്കു സിങ്,സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരും ചടങ്ങിൽ പങ്കെടുത്തേക്കും. കഴിഞ്ഞ വർഷം ജൂൺ 4ന് ലഖ്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് കുല്‍ദീപ് യാദവും വംശികയും തമ്മിലുള്ള നിശ്ചയം നടത്തിയത്.

അന്ന് കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കുൽദീപിന് ലോകകപ്പ് അടക്കമുള്ള തിരക്കേറിയ ഷെഡ്യൂൾ ആയതു കൊണ്ട് വിവാഹം പിന്നീട് നടത്താൻ ഇരുകുടുംബവും തീരുമാനിക്കുകയായിരുന്നു. വ്യക്തിജീവിതത്തിലെ പുതിയ ഇന്നിങ്സിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്ന കുല്‍ദീപ് യാദവിന് ആരാധകരും സഹതാരങ്ങളും ആശംസകൾ അറിയിച്ചു രംഗത്ത് എത്തിയിട്ടുണ്ട്.

ആരാണ് വംശിക ഛദ്ദ?

ഉത്തർപ്രദേശിലെ കാൺപൂരിലാണ് വംശിക ഛദ്ദയുടെ ജന്മസ്ഥലം. കുല്‍ദീപ് യാദവും വംശികയും ബാല്യകാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നു. ഇരുവരുടെയും വീടുകൾ കാൺപൂരിന് അടുത്തടുത്ത പ്രദേശങ്ങളിലാണ്. സൗഹൃദമായി ആരംഭിച്ച ഇരുവരുടെയും ബന്ധം പിന്നീട് പ്രണയമായി മാറി.

വംശിക ഛദ്ദ നിലവിൽ ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC)യിൽ ജോലി ചെയ്തു വരികയാണ്. സോഷ്യൽ മീഡിയയിലോ പൊതുപരിപാടികളിലോ അധികമായി പ്രത്യക്ഷപ്പെടാൻ വംശികയ്ക്ക് താല്പര്യമില്ല. അത് കൊണ്ടാണ് വിവാഹം സ്വകാര്യ ചടങ്ങായി നടത്താൻ ഇരുവരും തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

News Now

Summary

Cricket Stars Set To Attend Kuldeep Yadav’s Private Wedding In Mussoorie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics