ഇം​​ഗ്ലണ്ടിൽ 10 വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ്! ​ഗംഭീർ കാണുന്നുണ്ടോ?

ഇന്ത്യൻ താരത്തിന്റെ ബൗളിങ് മികവ് ടീമിന് സമ്മാനിച്ചത് ഇന്നിങ്സ് ജയം

Kuldeep Yadav stunning 10 wicket haul
Kuldeep Yadav x
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :11 സെപ്റ്റംബർ 2026, 11:14 am IST

ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ടീമിൽ അം​ഗമാണെങ്കിലും പ്ലെയിങ് ഇലവനിൽ സ്ഥാനം നേടാൻ പലപ്പോഴും പോരാടേണ്ടി വരുന്ന ഇടംകൈയൻ ചൈനാമെൻ സ്പിന്നർ കുൽദീപ് യാദവ് ഇം​ഗ്ലണ്ടിൽ തിളങ്ങുന്നു. കൗണ്ടി പോരാട്ടത്തിൽ താരത്തിന്റെ മിന്നും ബൗളിങ് എസെക്സിനെതിരെ യോർക്ക്ഷെയറിനു സമ്മാനിച്ചത് ഇന്നിങ്സ് ജയം. രണ്ടിന്നിങ്സിലുമായി 120 റൺസ് വഴങ്ങി കുൽദീപ് 10 വിക്കറ്റുകൾ വീഴ്ത്തിയാണ് ടീമിനു അവിസ്മരണീയ ജയമൊരുക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്.

ഒന്നാം ഇന്നിങ്സിൽ 70 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത കുൽദീപ് രണ്ടാം ഇന്നിങ്സിൽ 50 റൺസ് വഴങ്ങി 6 വിക്കറ്റുകളും സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ യോർക്ക്ഷെയർ 390 റൺസെടുത്തപ്പോൾ എസെക്സിന്റെ ഒന്നാം ഇന്നിങ്സ് 171 റൺസിലും രണ്ടാം ഇന്നിങ്സ് വെറും 113 റൺസിലും അവസാനിച്ചു. യോർക്ക്ഷെയർ ഇന്നിങ്സിനും 106 റൺസിനുമാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്.

സ്പിന്നിനു അനുകൂലമായ പിച്ചിൽ ബൗളിങിൽ മാത്രമല്ല ബാറ്റിങിലും കുൽദീപ് തിളങ്ങി. യോർക്ക്ഷെയർ നേടിയ 390 റൺസ്‍ ടോട്ടലിൽ കുൽദീപ് 94 പന്തിൽ 36 റൺസെടുത്ത് മികച്ച സംഭാവന നൽകി.

ഇന്ത്യൻ ടെസ്റ്റ് ടീമിൽ അം​ഗമാണെങ്കിലും പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ ബുദ്ധിമുട്ടുന്ന താരത്തിനു ഈ പ്രകടനം വലിയ ആത്മവിശ്വാസം നൽകുന്നതാണ്. അടുത്തിടെ ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഏറ്റവും കുറച്ച് ഓവറുകൾ മാത്രമാണ് താരം പന്തെറിഞ്ഞത്. രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ നിന്നു താരത്തെ ഒഴിവാക്കുകയും ചെയ്തു.

2017ൽ ഇന്ത്യക്കായി അരങ്ങേറിയ കുൽദീപ് പരിമിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറാണ്. പക്ഷേ താരത്തിനു ഇതുവരെ 19 ടെസ്റ്റുകൾ മാത്രമാണ് കളിക്കാൻ സാധിച്ചത്. നീണ്ട കാലയളവ് ടെസ്റ്റ് ടീമിൽ സ്ഥാനമുറപ്പിക്കാനും താരത്തിനു സാധിച്ചിട്ടില്ല.

നീണ്ടകാലം ആർ അശ്വിൻ, രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ സ്പിൻ വിഭാ​ഗം ടെസ്റ്റിൽ കൈകാര്യം ചെയ്തിരുന്നത്. ഇരുവരും മികച്ച ബാറ്റർമാർ കൂടിയായിരുന്നതിനാൽ ടെസ്റ്റ് ടീമിൽ മറ്റൊരു സ്പിന്നറെ ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ അശ്വിൻ വിരമിക്കുകയും ജഡേജ കരിയറിന്റെ സായാഹ്നത്തിലുമാണ്. അതിനാൽ കുൽദീപിനു ടെസ്റ്റിൽ കൂടുതൽ അവസരം കിട്ടുമെന്നു പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല.

നിലവിൽ വാഷിങ്ടൻ സുന്ദറും മാനവ് സുതറും കുൽദീപിന് ടെസ്റ്റ് ടീമിൽ വെല്ലുവിളിയായി നിൽക്കുന്ന താരങ്ങളാണ്. ഓഫ് സ്പിന്നറും മികച്ച ബാറ്ററും കൂടിയാണ് വാഷിങ്ടൻ. അഫ്​ഗാനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ 7 വിക്കറ്റുകളും ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റുകളും മാനവ് സുതർ വീഴ്ത്തി. കുൽദീപ് റിസ്റ്റ് സ്പിന്നറാണെന്നതാണ് താരത്തെ വേറിട്ടു നിർത്തുന്നത്.

News Now

Summary

Kuldeep Yadav remains part of India's Test squad but has often struggled to find a place in the playing XI. The left-arm wrist-spinner, however, reminded everyone of his capabilities on Thursday (September 10), claiming 10 wickets for 120 runs as Yorkshire completed a huge County Championship victory over Essex at Headingley

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates