
'എന്തൊരു കഷ്ടമാണ്'; യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്ത്, വലഞ്ഞ് ചെന്നൈ
പരിക്ക് ഗുരുതരമായതിനാൽ 6 മുതൽ 12 ആഴ്ച വരെ വിശ്രമവും റീഹാബിലിറ്റേഷനും ആവശ്യമാണെന്ന് മെഡിക്കൽ ടീം സിഎസ്കെ മാനേജ്മെന്റിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ചെന്നൈ: ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. യുവ താരമായ ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായി. സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം ഇനി കളിക്കില്ലെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചു.
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ 13 പന്തിൽ 30 റൺസ് അടിച്ചെടുത്ത താരത്തിന് പരിക്കേറ്റത് കാരണം ബാറ്റിങ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പരിക്ക് ഗുരുതരമായതിനാൽ 6 മുതൽ 12 ആഴ്ച വരെ വിശ്രമവും റീഹാബിലിറ്റേഷനും ആവശ്യമാണെന്ന് മെഡിക്കൽ ടീം സിഎസ്കെ മാനേജ്മെന്റിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
WHAT TO READ NEXT

തകർന്നടിഞ്ഞത് ബാറ്റിങ്; തോറ്റതിന്റെ കുറ്റം ബൗളർമാർക്കും!
ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിൽ ഒരാളായിരുന്നു മാത്രെ. ആറ് മത്സരങ്ങളിൽ നിന്ന് 201 റൺസാണ് താരം നേടിയത്. 177.88 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ രണ്ട് അർധസെഞ്ചുറികളും താരം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ ഇപ്പോഴത്തെ ടോപ്പ് സ്കോററും കൂടിയാണ് മാത്രെ.
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
CSK Suffer Major Blow as Ayush Mhatre Ruled Out of IPL 2026 Due to Injury.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


