
വൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ആയുഷ് ഷെട്ടിയുടെ മധുര പ്രതികാരം!
ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടി, പിവി സിന്ധു മുന്നോട്ട്

ന്യൂഡൽഹി: ലോക ബാഡ്മിന്റണിൽ ചാംപ്യൻഷിപ്പിൽ വമ്പൻ അട്ടിമറിയുമായി ഇന്ത്യയുടെ 21കാരൻ ആയുഷ് ഷെട്ടി. നിലവിലെ ലോക ചാംപ്യൻ ചൈനയുടെ ഷി യുഖിയെ വീഴ്ത്തിയാണ് ആയുഷ് അട്ടിമറി തീർത്തത്. ലോക റാങ്കിങ്ങിൽ 22ാം സ്ഥാനത്തുള്ള ആയുഷ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒന്നാം റാങ്കുകാരനായ ഷി യുഖിയെ പരാജയപ്പെടുത്തിയത്. സ്‌കോർ: 21-14, 13-21, 21-19.
ആദ്യ ഗെയിമിൽ തന്നെ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞു. 14നെതിരെ 21 പോയിന്റുകൾക്ക് ആയുഷ് ഒന്നാം ഗെയിം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ ചൈനീസ് താരം തിരിച്ചെത്തി. 21-13ന് ഷി യുഖി ഗെയിം സ്വന്തമാക്കി മത്സരം നീട്ടി. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ ഇന്ത്യൻ താരം അവസരത്തിനൊത്തുയർന്നതോടെ ഷി യുഖി നിഷ്പ്രഭനായി.
WHAT TO READ NEXT

ഉറപ്പിച്ചു, റോഡ്രി ബാഴ്സലോണയിലേക്ക്!
ഏഷ്യ ചാംപ്യൻഷിപ്പിലെ സ്വപ്‌ന സമാനമായ കുതിപ്പിനു ശേഷം ഫൈനലിൽ ഷി യുഖിയോടാണ് ആയുഷ് പരാജയപ്പെട്ടത്. അന്ന് സെമിയിലും ക്വാർട്ടറിലും പ്രീ ക്വാർട്ടറിലുമെല്ലാം തന്നേക്കാൾ മുന്നിലുള്ള എതിരാളികളെ അട്ടിമറിച്ചാണ് ആയുഷ് മുന്നേറിയത്. എന്നാൽ ഫൈനലിൽ ഷി യുഖിയെ മറികടക്കാനായില്ല. ആ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയാണ് ആയുഷിന്റെ ലോക പോരിലെ ജയം.
ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം
നേരത്തെ വനിതാ സിംഗിൾസിൽ പിവി സിന്ധു ഒന്നാം റൗണ്ടിൽ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ റൗണ്ടില്‍ സിന്ധു അയര്‍ലന്‍ഡ് താരം റേച്ചല്‍ നോബ്‌ളിനെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 21-7, 21-11. വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദ്, മലയാളി താരം ട്രീസ ജോളി സഖ്യവും പുരുഷ ഡബിൾസിൽ ഹരിഹരൻ, അർജുൻ എംആർ സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
WHAT TO READ NEXT

'സ്പിന്നിൽ' കുരുങ്ങി '8' വിക്കറ്റുകള്‍! ഇന്ത്യക്ക് നിര്‍ണായക ലീഡ്
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Ayush Shetty stunned world No.1 Shi Yuqi 21-14, 13-21, 21-19 to reach the BWF World Championships second round. Meanwhile, PV Sindhu also began her campaign with a straight-game win
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



