'ലിറ്റില്‍ റോക്ക്‌സ്റ്റാര്‍, നിന്നെ വളരെയധികം സ്‌നേഹിക്കുന്നു'; കുഞ്ഞ് ആരാധികയുടെ വിയോഗത്തില്‍ മനംനൊന്ത് മില്ലര്‍

ആരാധികക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും മില്ലര്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്

ഡേവിഡ് മില്ലര്‍ ആരാധികക്കൊപ്പം/ ഇന്‍സ്റ്റഗ്രാം ചിത്രം
Last Updated :20 January 2024, 9:07 am IST

റാഞ്ചി: കുഞ്ഞ് ആരാധികയുടെ വിയോഗത്തില്‍ മനംനൊന്ത് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന, കടുത്ത ആരാധിക ആനിന്റെ മരണമാണ് മില്ലറെ മാനസികമായി തളര്‍ത്തിയത്. ലിറ്റില്‍ റോക്ക്‌സ്റ്റാറിന് നിത്യശാന്തി നേരുന്നു, എല്ലായ്‌പ്പോഴും നിന്നെ സ്‌നേഹിക്കുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മില്ലര്‍ കുറിച്ചു. 

ആരാധികക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും മില്ലര്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. കുട്ടി ആരാധികയുമായി മില്ലര്‍ കടുത്ത ആത്മബന്ധമാണ് പുലര്‍ത്തിയിരുന്നത്. നിരവധി തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. 

'നിന്നെ വളരെയധികം മിസ് ചെയ്യാന്‍ പോകുന്നു! ഞാന്‍ അറിഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഹൃദയമാണ് നീ.  പോസിറ്റീവും മുഖത്ത് പുഞ്ചിരി നിറഞ്ഞമുഖത്തോടെ അവിശ്വസനീയമായ പോരാട്ടമാണ് നീ നയിച്ചത്. ജീവിതത്തിലെ ഓരോ നിമിഷവും വിലമതിക്കുന്നതിനെക്കുറിച്ച് നീ എന്നെ വളരെയധികം പഠിപ്പിച്ചു! ഞാന്‍ നിന്നെ വളരെ സ്‌നേഹിക്കുന്നു! ' മില്ലര്‍ കുറിച്ചു.

Story image

ആനിനോടുള്ള ആദരസൂചകമായി റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഡേവിഡ് മില്ലര്‍ കയ്യില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് കളിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now