
ഒന്നാമത് തുടരാൻ പഞ്ചാബ്, വിജയ വഴിയിലെത്താൻ ഡൽഹി; പോരാട്ടം ഉച്ചയ്ക്ക് 3.30ന്
സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ക്യാപിറ്റൽസിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്.

ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്നത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം. ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് പഞ്ചാബ്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ക്യാപിറ്റൽസിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റതോടെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ടീം ഇപ്പോൾ.
WHAT TO READ NEXT

തോമസ് കപ്പ് ബാഡ്മിന്റണ്‍; കാനഡയെ തകര്‍ത്ത് ഗംഭീര തുടക്കമിട്ട് ഇന്ത്യ
ബാറ്റിങ് നിരയ്ക്ക് വേണ്ട രീതിയിൽ തിളങ്ങാൻ കഴിയാത്തതാണ് ഡൽഹിയുടെ പ്രധാന പ്രശ്‌നം. കെ എല്‍ രാഹുലും സ്റ്റബ്‌സും മികച്ച രീതിയിൽ കളിക്കുന്നുണ്ടെങ്കിലും മറ്റ് ബാറ്റർമാർ തിളങ്ങാത്തത് ടീമിന്റെ ടോട്ടൽ സ്കോറിനെ ബാധിക്കുന്നുണ്ട്.
ബൗളിങിൽ ലുങ്കി എന്‍ഗിഡി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ, സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും അക്ഷർ പട്ടേലും ഇതുവരെ ബൗളിങ്ങിൽ സ്ഥിരത കണ്ടെത്താൻ കഴിയാത്തതാണ് പ്രധാന പ്രശ്‌നം.
അതേ സമയം, ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമെന്ന് പഞ്ചാബ് കിങ്‌സ് പുറത്തെടുക്കുന്നത്. ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ ആണ് ടീം മുന്നേറുന്നത്. അർഷ്ദീപ് സിങ് ഫോമിലേക്ക് മടങ്ങി വന്നതോടെ ടീമിന്റെ ആത്മവിശ്വാസം കൂടുതൽ വർധിച്ചിട്ടുണ്ട്. പഞ്ചാബിന്റെ യുവതാരം പ്രിയാംശ് ആര്യയുടെ ഇന്നും മിന്നും പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
DC Face Unbeaten Punjab Kings in Crucial IPL 2026 Clash Today.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



