
ഐപിഎൽ താര ലേലം ഇത്തവണ ഇന്ത്യയിൽ തന്നെ!
മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ലേലം ഇന്ത്യയിൽ അരങ്ങേറുന്നത്

മുംബൈ: ഐപിഎൽ താര ലേലം ഈ വർഷം ഡിസംബറിൽ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. ഗോവയിലായിരിക്കും 2027 പതിപ്പിനായുള്ള താര ലേലം നടക്കുക. കഴിഞ്ഞ മൂന്ന് വർഷമായി വിദേശ രാജ്യങ്ങളിലാണ് താര ലേലം നടക്കാറുള്ളത്. ഒരിടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ തന്നെ ഓക്ഷൻ നടക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ സൗദി ആറേബ്യ, ദുബൈ, അബുദാബി എന്നിവിടങ്ങളിലായാണ് ഐപിഎൽ ലേലം സംഘടിപ്പിച്ചത്. ഈ വർഷം ലേലം ഗോവയിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്നു അദ്ദേഹം വെളിപ്പെടുത്തി.
2027ലെ എഡിഷന് മുന്നോടിയായി പല ടീമുകളും സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസും ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിൽ കളിക്കാരുടെ കൈമാറ്റത്തിലൂടെ ഋഷഭ് പന്തിനെ ഡൽഹി തിരികെ ടീമിലെത്തിച്ചപ്പോൾ കുൽദീപ് യാദവിനെ ഡൽഹി ലഖ്നൗവിന് വിട്ടുനൽകി.
സ്റ്റീഫൻ ഫ്ലെമിങ് ദീർഘനാളത്തെ ചെന്നൈ സൂപ്പർ കിങ്സുമായുള്ള ബന്ധം അവസാനിപ്പിച്ചു. താരമെന്ന നിലയിൽ എത്തി പിന്നീട് മുഖ്യ പരിശീലകനായി ഏറെക്കാലം ഇരുന്ന ഫ്ലെമിങ് നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീം പരിശീലകനാണ്. ചെന്നൈ കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ പുതിയ പരിശീലകനായി പ്രഖ്യപിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് ഡയറക്ടർ ഓഫ് പെർഫോമൻസ് ആയി സുബിൻ ഭറൂച്ചയേയും കൊണ്ടു വന്നു.
ഐപിഎൽ 2027 സീസണിനു മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയായി നവംബർ അവസാനത്തോടെയാണ് ഇക്കാര്യങ്ങളിൽ വ്യക്തത വരാറുള്ളത്.
WHAT TO READ NEXT

വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
The Board of Control for Cricket in India (BCCI) secretary Devajit Saikia on Wednesday announced that the IPL 2027 auction will be held in Goa in December this year
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




