
News Now
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
ആന്ഫീല്ഡ്: കുഞ്ഞിന്റെ വിയോഗത്തെ തുടര്ന്ന് പ്രീമിയര് ലീഗിലെ ലിവര്പൂളിന് എതിരായ കളിയില് മാഞ്ചസ്റ്റര് യുനൈറ്റഡിന്റെ സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ പന്ത് തട്ടാന് ഇറങ്ങിയില്ല. എന്നാല് ഏവരുടേയും ഹൃദയം തൊടുന്ന നീക്കമാണ് ആന്ഫീല്ഡില് ലിവര്പൂള് ആരാധകരില് നിന്നുണ്ടായത്.
കുഞ്ഞിന്റെ വിയോഗത്തില് നീറുന്ന ക്രിസ്റ്റിയാനോയ്ക്ക് വേണ്ടി കളിയുടെ ഏഴാം മിനിറ്റില് ആന്ഫീല്ഡ് നിര്ത്താതെ കയ്യടിച്ചു. ഒരു മിനിറ്റ് കയ്യടി തുടര്ന്നു. ഗ്രൗണ്ടില് താരങ്ങള് കളി തുടര്ന്നെങ്കിലും ഗ്യാലറിയില് ആരാധകര് യു വില് നെവര് വാല്ക്ക് എലോണ് എന്ന പാട്ട് പാടി കയ്യടി തുടര്ന്നു.
Anfield Applauding for 1 Min straight for Cristiano Ronaldo in the 7th Minute. Respect pic.twitter.com/m8Gfui0Z95
â Albi (@albiFCB7) April 19, 2022
കറുത്ത ആം ബാന്ഡ് അണിഞ്ഞ് മാഞ്ചസ്റ്റര് യുനൈറ്റഡ് താരങ്ങള്
കറുത്ത ആം ബാന്ഡ് ധരിച്ചാണ് മാഞ്ചസ്റ്റര് യുനൈറ്റഡ് താരങ്ങള് കളിക്കാനിറങ്ങിയത്. ചൊവ്വാഴ്ചയാണ് തന്റെ ഇരട്ട കുട്ടികളില് ഒരാളുടെ മരണ വാര്ത്ത ക്രിസ്റ്റ്യാനോ ആരാധകരുമായി പങ്കുവെച്ചത്. ആണ്കുഞ്ഞാണ് മരിച്ചത്.
കളിയിലേക്ക് വന്നാല് 4-0ന് മാഞ്ചസ്റ്റര് യുനൈറ്റഡ് തോല്വിയിലേക്ക് കൂപ്പുകുത്തി. 5ാം മിനിറ്റില് ലൂയിസ് ഡയസ്, 22,85 മിനിറ്റുകളില് മുഹമ്മദ് സല, 68ാം മിനിറ്റില് മാനെ എന്നിവരാണ് ലിവര്പൂളിനായി വല കുലുക്കിയത്. ജയത്തോടെ ലിവര്പൂള് പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനം പിടിച്ചു. മാഞ്ചസ്റ്റര് യുനൈറ്റഡ് ആറാം സ്ഥാനത്തേക്കും വീണു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

