
മങ്കാദിങ്ങിന് ശ്രമിച്ച് ദീപക് ചഹര്‍; ബെയില്സ് ഇളക്കിയിട്ടും അപ്പീല്‍ ചെയ്യാതെ താരം
സിംബാബ്വെ ബാറ്ററെ മങ്കാദിങ്ങ് ചെയ്ത് ഇന്ത്യന്‍ മീഡിയം പേസര്‍ ദീപക് ചഹര്‍. ബെയില്സ് ഇളക്കിയെങ്കിലും ചഹര്‍ അപ്പീല്‍ ചെയ്യാന്‍ മുതിര്‍ന്നില്ല
ഹരാരെ: സിംബാബ്വെ ബാറ്ററെ മങ്കാദിങ്ങ് ചെയ്ത് ഇന്ത്യന്‍ മീഡിയം പേസര്‍ ദീപക് ചഹര്‍. ബെയില്സ് ഇളക്കിയെങ്കിലും ചഹര്‍ അപ്പീല്‍ ചെയ്യാന്‍ മുതിര്‍ന്നില്ല. സിംബാബ് വെയുടെ ഓപ്പണിങ് ബാറ്റര്‍ ഇന്നസെന്റ് കൈയയാണ് രക്ഷപെട്ടത്.
കൈയ ക്രീസ് ലൈനിന് പുറത്ത് നില്‍ക്കുന്നത് കണ്ട് ദീപക് ചഹര്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കാതെ ബെയില്സ് ഇളക്കി. എന്നാല്‍ ചഹര്‍ അപ്പീല്‍ ചെയ്യാതിരുന്നതോടെ അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചു. മങ്കാദിങ്ങില്‍ നിന്ന് രക്ഷപെട്ടെങ്കിലും ആറ് റണ്‍സ് മാത്രം എടുത്ത് നില്ക്ക കൈയ ചഹറിന് മുന്പില് തന്നെ വീണു.
Deepak Chahar didn't Appeal on Mankad pic.twitter.com/4ihfnljbMl
â Keshav Bhardwaj (@keshxv1999) August 22, 2022
മൂന്നാം ഏകദിനത്തില്‍ ദീപക് രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ 10 ഓവറില്‍ 75 റണ്‍സ് ആണ് താരം വഴങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഉയര്‍ന്ന ഇക്കണോമിയും ചഹറിന്റേതായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!

