
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബെഗംളൂരു: ഐപിഎല്‍ താര ലേലത്തില്‍ ചേതന്‍ സക്കറിയയെ 4.2 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. 50 ലക്ഷം രൂപയായിരുന്നു ചേതന്‍ സക്കറിയയുടെ അടിസ്ഥാന വില.
ചേതന്‍ വേണ്ടി ആദ്യം എത്തിയത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ്. പിന്നാലെ പഞ്ചാബ് കിങ്സ് എത്തി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിന്റെ താരമായിരുന്നു ചേതന്‍ സക്കറിയ. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ ദേശിയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു.
ബാംഗ്ലൂരിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന് റോയല്‍സും ചേതനെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയും കൂടി ഇറങ്ങിയതോടെ ചേതന്റെ വില ഉയര്‍ന്നു. കഴിഞ്ഞ സീസണില്‍ 1.25 കോടി രൂപയ്ക്കാണ് ചേതന്‍ രാജസ്ഥാന് റോയല്‍സില്‍ എത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ലേലത്തില്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ഇടംകയ്യന്‍ പേസറാണ് ചേതന്‍. നേരത്തെ ഖലീല്‍ അഹ്മദിനേയും മുസ്താഫിസൂര്‍ റഹ്മാനേയും ഡല്‍ഹി ടീമിലെത്തിച്ചിരുന്നു.
ശിവം ദുബെ ചെന്നൈ സൂപ്പര്‍ കിങ്സില്‍
നാല് കോടി രൂപയ്ക്ക് ശിവം ദുബെയെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിലെത്തിച്ചു. 90 ലക്ഷം രൂപയ്ക്ക് ഓള്‍റൗണ്ടര്‍ കെ ഗൗതമിനെ ലഖ്നൗ സ്വന്തമാക്കി. ആറ് കോടി രൂപയ്ക്കാണ് വിന്‍ഡിസ് താരം ഓഡീന് സ്മിത്തിനെ പഞ്ചാബ് സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്കന്‍ പേസര്‍ എന്‍ഗിഡി അണ്സോണ്ഡ് ആയി. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് സന്ദീപ് ശര്‍മയെ പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. നവ്ദീപ് സെയ്നി 2.60 കോടി രൂപയ്ക്ക് രാജസ്ഥാനിലേക്ക് എത്തി. ഷെല്‍ഡന്‍ കോട്രല്‍ അണ്‍സോള്‍ഡ് ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



