'ലെഗ് സ്പിന്നിലും നല്ല പിടിയാണ്!'- സിക്‌സ് അടിക്കാന്‍ മാത്രമല്ല, വിക്കറ്റ് വീഴ്ത്താനും അറിയാം; വാര്‍ണറുടെ ബൗളിങ് (വീഡിയോ)

മികച്ച ബാറ്ററും ഫീല്‍ഡറുമായ വാര്‍ണര്‍ ബൗള്‍ ചെയ്യുമോ? എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:01 am IST
Edited by :migrator

മുംബൈ: ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറെക്കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച എന്റര്‍ടൈനര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്ന് ആരാധകര്‍ സംശയമില്ലാതെ പറയും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിനായാണ് താരം ഈ സീസണില്‍ കളിക്കുന്നത്. 6.25 കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ടീമിലെത്തിച്ചത്. 

മികച്ച ബാറ്ററും ഫീല്‍ഡറുമായ വാര്‍ണര്‍ ബൗള്‍ ചെയ്യുമോ? എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തുവിട്ട അവരുടെ പരിശീലന സെഷനിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. കാരണം ആ വീഡിയോയില്‍ വാര്‍ണര്‍ പന്തെറിയുകയാണ്. 

താരം ലെഗ് സ്പിന്നാണ് എറിയുന്നത്. ഡെവിയുടെ ലെഗ് സ്പിന്‍ ഉപയോഗിച്ച് നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ പന്തെറിയും- എന്ന കുറിപ്പോടെയാണ് ഡല്‍ഹി വീഡിയോ പങ്കിട്ടിരിക്കുന്നത്. 

23 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ വാര്‍ണര്‍ മൂന്ന് പന്തുകളാണ് എറിയുന്നത്. മികച്ച ആക്ഷനും എക്‌സിക്യൂഷനും ഒത്തുചേര്‍ന്നാണ് താരം നെറ്റ്‌സില്‍ സഹ താരത്തിന് പന്തെറിഞ്ഞ് നല്‍കുന്നത്. എന്തായാലും വാര്‍ണറുടെ ലെഗ് സ്പിന്നര്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അടുത്ത മത്സരത്തില്‍ വാര്‍ണര്‍ തന്റെ ലെഗ് സ്പിന്‍ ക്വാളിറ്റി ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

സീസണില്‍ വാര്‍ണര്‍ മികച്ച ഫോമിലാണ്. ഏഴ് കളികളില്‍ നിന്ന് 264 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ആദ്യ കളികളില്‍ ടീമിനൊപ്പം ചേരാതിരുന്ന വാര്‍ണര്‍ പിന്നീടാണ് കളിക്കാനിറങ്ങിയത്. കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ് ടീമുകള്‍ക്കെതിരെ തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി താരം സീസണില്‍ ഗംഭീരമായി തന്നെ കുതിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now