തങ്ങളുടെ അസിസ്റ്റന്റ് കോച്ച് പ്രവിണ്‍ അംറേയെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇതിനായി ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്

പൃഥ്വി ഷാ/ഫോട്ടോ: എപി
Last Updated :20 January 2024, 8:40 am IST

News Now

ന്യൂഡല്‍ഹി: സാങ്കേതിക പിഴവുകള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് തുണയായി ഡല്‍ഹി ക്യാപിറ്റല്‍സ്. തങ്ങളുടെ അസിസ്റ്റന്റ് കോച്ച് പ്രവിണ്‍ അംറേയെ ഡല്‍ഹി ക്യാപിറ്റല്‍സ് ഇതിനായി ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 

നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷാ ഇല്ല. മുംബൈയുടെ അടുത്ത ഡൊമസ്റ്റിക് സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പൃഥ്വി ഷായുടെ കളിയിലെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുകയാണ് പ്രവിണ്‍ അംറേയുടെ ചുമതല. 

അടുത്ത ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായി പൃഥ്വി ഷായെ ഫോം വീണ്ടെടുക്കാന്‍ സഹായിക്കുകയാണ് ഫ്രാഞ്ചൈസി. ഓഫ് സീസണില്‍ പൃഥ്വിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അനുവദിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം സന്തോഷിപ്പിക്കുന്നതായി പ്രവീണ്‍ അംറേ പറഞ്ഞു. 

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഷായുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന സമയം മുതല്‍ പൃഥ്വിയെ എനിക്ക് അറിയാം. നല്ല അടുപ്പം ഞങ്ങള്‍ക്കിടയിലുണ്ട്. തന്റെ പോരായ്മകള്‍ പരിഹരിക്കാനുള്ള പൃഥ്വിയുടെ താത്പര്യവും സന്തോഷിപ്പിക്കുന്നതാണ്. ഒരിടത്തും പൃഥ്വിയെ നിര്‍ബന്ധിക്കില്ല. 

ബാറ്റിങ്ങില്‍ പൃഥ്വിയുടെ കൂടി സമ്മതത്തോടെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലില്‍ ഒന്നോ രണ്ടോ ഇന്നിങ്‌സുകളില്‍ മാത്രമാണ് പൃഥ്വി ഷായ്ക്ക് മികവ് കാണിക്കാനായത്. പിന്നാലെ വന്ന ഓസീസ് പര്യടനത്തില്‍ പൃഥ്വിയുടെ സാങ്കേതികത്വത്തിന് എതിരെ വലിയ വിമര്‍ശനമാണ് എല്ലാ കോണില്‍ നിന്നും ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates