
News Now
മുംബൈ: വനിതാ ട്വന്റി20 ചലഞ്ചില് മായ സോനാവാണെയിലേക്കാണ് ഇപ്പോള് ആരാധകരുടെ ശ്രദ്ധ. 23കാരിയുടെ വേറിട്ട ബൗളിങ് ആക്ഷനാണ് അതിന് കാരണം. സൗത്ത് ആഫ്രിക്കന് മുന് ടെസ്റ്റ് താരം പോള് ആദംസിനോട് സാമ്യമുള്ള ബൗളിങ് ആക്ഷനാണ് ഇത്.
പന്ത് കയ്യില് നിന്ന് റിലീസ് ചെയ്യുന്നതിന് മുന്പായി സോനാവാണെയുടെ തല പൂര്ണമായും താഴേക്ക് കുനിയുന്നു. ബാറ്റേഴ്സില് ആശയക്കുഴപ്പം ഉണ്ടാക്കാന് ഇവിടെ സോനാവാണെയ്ക്ക് കഴിയുന്നതിനൊപ്പം ലൈനും ലെങ്തും കണ്ടെത്താന് സാധിക്കുന്നു എന്നതും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നു.
സൂപ്പര്നോവയ്ക്ക് എതിരായ വെലോസിറ്റിയുടെ മത്സരത്തില് രണ്ട് ഓവര് എറിഞ്ഞ സോനവാണെ 19 റണ്സ് ആണ് വഴങ്ങിയത്. സൗത്ത് ആഫ്രിക്കയുടെ പോള് ആദംസും ആദ്യം ഈ ബൗളിങ് ആക്ഷനുമായി ബാറ്റേഴ്സിനെ കുഴക്കിയിരുന്നു. എന്നാല് വേരിയേഷനുകള് കൊണ്ടുവരാന് കഴിയാതിരുന്നതോടെ താരത്തിന് ബാറ്റേഴ്സിനെ വീഴ്ത്താന് കഴിയാതായി.
Debut for 23 year old leg spinner from Maharashtra, Maya Sonawane#My11CircleWT20C#WomensT20Challenge2022 pic.twitter.com/IRylJ62EGx
â WomensCricCraze( Womens T20 Challenge) (@WomensCricCraze) May 24, 2022
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






