
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വെല്ലിങ്ടന്: ക്രിക്കറ്റ് മൈതാനങ്ങള് പലപ്പോഴും അമ്പരപ്പിക്കുന്ന പ്രകടനങ്ങള്ക്ക് വേദിയാകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല് സമീപ കാലത്തൊന്നും കാണാത്ത ഒരു ക്യാച്ച് ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് വൈറലാകുന്നു.
ന്യൂസിലന്ഡ് താരങ്ങളായ നിക്ക് കെല്ലി- ട്രോയ് ജോണ്സന് സഖ്യമാണ് ഈ ക്യാച്ചിനു പിന്നില്. അസാധ്യമെന്നു വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ ക്യാച്ചിന്റെ പിറവി. ന്യൂസിലന്ഡിലെ സൂപ്പര് സ്മാഷ് പോരാട്ടത്തില് വെല്ലിങ്ടന്- സെന്ട്രല് ഡിസ്ട്രിക്റ്റ്സ് മത്സരത്തിലാണ് ഈ അപൂര്വ ക്യാച്ചിന്റെ പിറവി.
â FanCode (@FanCode) January 13, 2024
.
.#SuperSmashOnFanCode pic.twitter.com/J5DRk1U3VA
സെന്ട്രല് ഡിസ്ട്രിക്റ്റ്സ് ഓപ്പണര് വില് യങിനെ പുറത്താക്കാന് വെല്ലിങ്ടന് ക്യാപ്റ്റന് കൂടിയായ നിക്ക് കെല്ലിയാണ് ക്യാച്ചെടുക്കാന് ശ്രമം നടത്തിയത്. ലോങ് ഓണിലേക്ക് യങ് അടിച്ച പന്ത് പിടിക്കാന് കെല്ലി നെടുനീളെ ഓടി ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കുന്നു. തെന്നി നീങ്ങി താരം ബൗണ്ടറി ലൈനില് തൊട്ടു, തൊട്ടില്ല എന്ന സ്ഥിതിയിലെത്തി.
എന്നാല് ആ ക്യാച്ച് ഉറപ്പിക്കാന് താരം ബൗണ്ടറി ലൈന് തൊടും മുന്പ് പന്ത് പൊക്കി എറിഞ്ഞു. തൊട്ടടുത്ത് വന്നു നിന്ന ട്രോയ് ജോണ്സന് പന്ത് സുരക്ഷിതമായി തന്നെ കൈയിലൊതുക്കി. യങ് പുറത്താകുകയും ചെയ്തു. ഇതിന്റെ വീഡിയോയാണ് ആരാധകരെ അമ്പരപ്പിച്ച് സാമൂഹിക മാധ്യമങ്ങളില് നിറയുന്നത്.
മത്സരത്തില് പക്ഷേ വെല്ലിങ്ടന് തോല്വി വഴങ്ങി. ആറ് വിക്കറ്റിന് സെന്ട്രല് ഡിസ്ട്രിക്റ്റ്സ് പോരാട്ടം ജയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



