രഹാനെയുടേയും പൂജാരയുടേയും മൂല്യം അറിയുന്ന വ്യക്തിയാണ് ദ്രാവിഡ്, അവരുടെ രക്ഷകനാവും: ദിനേശ് കാര്‍ത്തിക്

അടുത്ത കളിയിലും ശ്രേയസ് മികവ് കാണിച്ചാല്‍ സൗത്ത് ആഫ്രിക്കയിലേക്ക് പോകുമ്പോള്‍ എന്താവും ഇന്ത്യ ചെയ്യുക?

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:51 am IST

കാണ്‍പൂര്‍: സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതെ നില്‍ക്കുന്ന ചേതേശ്വര്‍ പൂജാര, രഹാനെ എന്നിവരെ ഫോമിലേക്ക് മടക്കി കൊണ്ടുവരാന്‍ രാഹുല്‍ ദ്രാവിഡിന് കഴിയുമെന്ന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. രാഹാനെ, പൂജാര എന്നിവരുടെ മൂല്യം മനസിലാക്കുന്ന വ്യക്തിയാണ് ദ്രാവിഡ് എന്നും കാര്‍ത്തിക് പറഞ്ഞു. 

റണ്‍ ഉയര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ ഇരുവര്‍ക്കും നേരെ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കും. ശ്രേയസ് അയ്യര്‍ അഞ്ചാം സ്ഥാനത്ത് ഇറങ്ങി മികവ് കാണിക്കുന്നു. അടുത്ത കളിയിലും ശ്രേയസ് മികവ് കാണിച്ചാല്‍ സൗത്ത് ആഫ്രിക്കയിലേക്ക് പോകുമ്പോള്‍ എന്താവും ഇന്ത്യ ചെയ്യുക? ശ്രേയസുമായി മുന്‍പോട്ട് പോകുമോ അതോ രഹാനെ, പൂജാര എന്നിവരില്‍ ഒരാളെ തെരഞ്ഞെടുക്കുമോ? രാഹുല്‍ ദ്രാവിഡ് ഉത്തരം നല്‍കേണ്ട വലിയ ചോദ്യങ്ങള്‍ ഇവയാണ്, ദിനേശ് കാര്‍ത്തിക് പറഞ്ഞു. 

രാഹുല്‍ ദ്രാവിഡിന്റെ ക്വാളിറ്റിയുടെ ഫലം ലഭിക്കും

കാര്യങ്ങള്‍ ഇങ്ങനെയാണ് എങ്കിലും പൂജാര, രഹാനെ എന്നിവരുടെ മൂല്യം മനസിലാക്കുന്ന വ്യക്തിയാണ് ദ്രാവിഡ്. രാഹുല്‍ ദ്രാവിഡിന്റെ ക്വാളിറ്റിയുടെ ഫലം ഈ രണ്ട് ബാറ്റ്‌സ്മാന്മാര്‍ക്കും ലഭിച്ചേക്കും. കാരണം അവരുടെ കളിയുടെ ശൈലി ദ്രാവിഡിന്റേതിന് സമാനമാണ്. അതിനാല്‍ രഹാനെ, പൂജാര എന്നിവരെ മികവിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് ദ്രാവിഡിന് വിശ്വാസം ഉണ്ടായേക്കാം, കാര്‍ത്തിക് പറഞ്ഞു. 

കാണ്‍പൂര്‍ ടെസ്റ്റില്‍ 63 പന്തില്‍ നിന്ന് 35 റണ്‍സ് ആണ് രഹാനെ നേടിയത്. പൂജാര 88 പന്തില്‍ നിന്നും 26 റണ്‍സും. 2020 ഡിസംബറിന് ശേഷം സെഞ്ചുറി കണ്ടെത്താന്‍ രഹാനെയ്ക്ക് കഴിഞ്ഞിട്ടില്ല. 2019ല്‍ ഓസ്‌ട്രേലിയക്കെതിരെ ജനുവരിയില്‍ സെഞ്ചുറി നേടിയതിന് ശേഷം പൂജാരയും മൂന്നക്കം കടന്നിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now