ദുലീപ് ട്രോഫി: സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍, സഞ്ജു ഇല്ല

അപൂര്‍വമായി മാത്രമേ ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമിലേക്ക് മലയാളികള്‍ക്ക് യോഗ്യത ലഭിക്കാറുള്ളൂ.

Duleep Trophy: Five Kerala players in South Zone team
ദുലീപ് ട്രോഫിfacebook
Edited by :Amal Joy
Last Updated :27 ജൂലൈ 2025, 6:52 pm IST

തിരുവനന്തപുരം: 2025 സീസണിലെ ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീമില്‍ കേരളത്തിന്റെ അഞ്ച് താരങ്ങള്‍ ഇടം നേടി. ഹൈദരാബാദ് താരം തിലക് വര്‍മ നയിക്കുന്ന ടീമില്‍ മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, ബേസില്‍ എന്‍ പി, എം നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവരാണ് ഉള്‍പ്പെട്ടത്. ഇതില്‍ ടീമിന്റെ ഉപനായകനാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അസറുദ്ദീന്‍. റിസര്‍വ് താരമായിട്ടാണ് ഏദന്‍ ആപ്പിള്‍ ടോം ടീമിലെത്തിയത്.

അപൂര്‍വമായി മാത്രമേ ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമിലേക്ക് മലയാളികള്‍ക്ക് യോഗ്യത ലഭിക്കാറുള്ളൂ. ഇത്തവണത്തെ രഞ്ജി ട്രോഫിയിലെ പ്രകടനമാണ് ഇവര്‍ക്ക് തുണയായത്. അവസാന രഞ്ജി സീസണില്‍ ഫൈനലിലെത്തിയിരുന്നു കേരളം. ഫൈനലിലേക്കുള്ള യാത്രയില്‍ ഈ താരങ്ങളെല്ലാം ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയ തമിഴ്നാട് വിക്കറ്റ് കീപ്പര്‍ എന്‍ ജഗദീശനും ടീമിലുണ്ട്. അതേസമയം, സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.

2025 സീസണിലെ ദുലീപ് ട്രോഫി ഓഗസ്റ്റ് അവസാനമാണ് നടക്കുക. നോര്‍ത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, നോര്‍ത്ത് ഈസ്റ്റ്, സെന്‍ട്രല്‍ എന്നിങ്ങനെ ആറ് സോണുകളിലായി ടീമുകളെ വിഭജിച്ച് സോണല്‍ ഫോര്‍മാറ്റുകളില്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു.

സൗത്ത് സോണ്‍ ദുലീപ് ട്രോഫി 2025 സ്‌ക്വാഡ്: തിലക് വര്‍മ്മ (ക്യാപ്റ്റന്‍, ഹൈദരാബാദ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വൈസ് ക്യാപ്റ്റന്‍, കേരളം), തന്‍മയ് അഗര്‍വാള്‍ (ഹൈദരാബാദ്), ദേവദത്ത് പടിക്കല്‍ (കര്‍ണാടക), മോഹിത് കാലെ (പോണ്ടിച്ചേരി), സല്‍മാന്‍ നിസാര്‍ (കേരളം), എന്‍ ജഗദീശന്‍ (തമിഴ്നാട്), ത്രിപുരാന വിജയ് (ആന്ധ്ര), ആര്‍ സായി കിഷോര്‍ (തമിഴ്‌നാട്), തനയ് ത്യാഗരാജന്‍ (ഹൈദരാബാദ്), വിജയ്കുമാര്‍ വൈശാഖ് (കര്‍ണാടക), നിധീഷ് എംഡി (കേരളം), റിക്കി ഭുയി (ആന്ധ്ര), ബേസില്‍ എന്‍പി (കേരളം), ഗുര്‍ജപ്നീത് സിങ് (തമിഴ്‌നാട്), സ്‌നേഹല്‍ കൗതങ്കര്‍ (ഗോവ).

News Now

Summary

Duleep Trophy: Five Kerala players in South Zone team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates