
എഡിന്‍ ടെര്‍സിക്ക് പരിശീലക സ്ഥാനം രാജി വച്ചു; പുതു യുഗാരംഭമെന്നു ബൊറൂസിയ ഡോര്‍ട്മുണ്ട്
ക്ലബും കോച്ചും പരസ്പര ധാരണയില്‍ വഴി പിരിഞ്ഞു

മ്യൂണിക്ക്: ബുണ്ടസ് ലീഗ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പരിശീലക സ്ഥാനത്തു നിന്നു എഡിന്‍ ടെര്‍സിക്ക് രാജി വച്ചു. ക്ലബുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പരിശീലകന്‍ സ്ഥാനമൊഴിഞ്ഞത്. പുതിയ പരിശീലകനെ ടീം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പുതു യുഗത്തിനു ആരംഭം കുറിക്കുമെന്നാണ് ക്ലബ് അവകാശപ്പെടുന്നത്.
ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് മുന്നേറായന്‍ ടെര്‍സിക്കിന്റെ കീഴില്‍ ടീമിനു സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനോടു പരാജയപ്പെട്ടു.
രണ്ടര വര്‍ഷത്തിനു ശേഷമാണ് ടെര്‍സിക്കിന്റെ പടിയിറക്കം. 2020- 21 സീസണില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ടെര്‍സിക്കിന്റെ കീഴില്‍ ജര്‍മന്‍ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2022-23 സീസണില്‍ ടീം ബുണ്ടസ് ലീഗയില്‍ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇത്തവണ സീസണിന്റെ തുടക്കത്തില്‍ ടീം മോശം ഫോമിലാണ് കളിച്ചത്. എന്നാല്‍ പകുതിക്ക് ശേഷം ടീം തിരിച്ചെത്തി. മികച്ച പ്രകടനങ്ങളുമായി ടീം അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി അടക്കമുള്ളവരെ വീഴ്ത്തിയാണ് ടെര്‍സിക്കിന്റെ കീഴില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്.
പുതിയ പരിശീലകനാരെന്നു ബൊറൂസിയ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ടീം ആരെയാണ് പരിഗണിക്കുന്നത് എന്നതു സംബന്ധിച്ചും വിവരങ്ങളില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍




