ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ആശങ്ക; മൂന്ന് താരങ്ങളടക്കം ഏഴ് പേര്‍ക്ക് കോവിഡ്

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ ആശങ്ക; മൂന്ന് താരങ്ങളടക്കം ഏഴ് പേര്‍ക്ക് കോവിഡ്

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാനെതിരായ ഏകദിന, ടി20 മത്സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് ടീമിലെ ഏഴ് പേര്‍ക്ക് രോഗം കണ്ടെത്തിയത്. ടീമിലെ മൂന്ന് താരങ്ങള്‍ക്കും നാല് ഒഫീഷ്യല്‍സിനുമാണ് രോഗം സ്ഥിരീകരിച്ചത്. 

താരങ്ങളടക്കമുള്ളവര്‍ക്ക് രോഗം ബാധിച്ചെങ്കിലും പരമ്പരകള്‍ നടക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഏകദിന പരമ്പരയോടെയാണ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. നാളെയാണ് ആദ്യ പോരാട്ടം. 

മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് താത്കാലിക ക്യാപ്റ്റനാകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now