കമൻ്റേറ്ററും മുൻ ഇംഗ്ലണ്ട് താരവുമായ ഇസ ഗുഹയാണ് ഇക്കാര്യം പുറത്തുവിട്ടത്

കാതറിൻ ബ്രണ്ടും നതാലി സിവറും /ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:02 am IST

News Now

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറിൻ ബ്രണ്ടും നതാലി സിവറും വിവാഹിതരായി. ഇന്നലെയാണ് ഇരുവരും വിവാഹിതരായത്. കമൻ്റേറ്ററും മുൻ ഇംഗ്ലണ്ട് താരവുമായ ഇസ ഗുഹയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഇതിനുപിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ഇരുവർക്കുമുള്ള ആശംസ എത്തി. 

Story image

“വിവാഹിതരായ കാതറിൻ ബ്രണ്ടിനും നാറ്റ് സ്കീവറിനും ഞങ്ങളുടെ ഊഷ്മളമായ അഭിനന്ദനങ്ങൾ,” ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. 36കാരിയായ ബ്രണ്ട് ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് മത്സരങ്ങളും 140 ഏകദിനങ്ങളും 96 ടി-20കളും കളിച്ചിട്ടുണ്ട്. പേസ് ബൗളറായ താരം യഥാക്രമം 51, 167, 98 വിക്കറ്റുകളും നേടി. ഓൾറൗണ്ടറാണ് 29കാരിയായ സിവർ. ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റുകളും 89 ഏകദിനങ്ങളും 91 ടി-20കളും കളിച്ച സിവർ യഥാക്രമം 343, 2711, 1720 റൺസ് ആണ് നേടിയിരിക്കുന്നത്. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിൽ യഥാക്രമം 9, 59, 72 വിക്കറ്റുകളും സിവർ നേടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates