ഓസ്ട്രിയയുടെ സെൽഫ് ​ഗോൾ രക്ഷയായി; ഫ്രാൻസിന് നിറംമങ്ങിയ വിജയം

38-ാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധ താരം മാക്‌സിമിലിയൻ വോബറിന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസിന്റെ ജയം

Euro Cup 2024, France vs Austria
ഓസ്ട്രിയയുടെ സെൽഫ് ​ഗോൾ രക്ഷപ്പെടുത്തി; ഫ്രാൻസിന് നിറംമങ്ങിയ വിജയംഎക്സ്
Edited by :Anju
Last Updated :18 ജൂൺ 2024, 7:11 am IST

ബാഡൻ വ്യുർ‌ട്ടെംബർ​ഗ് (ജർമനി) : യൂറോ കപ്പില്‍ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓസ്ട്രിയക്കെതിരെ ജയത്തോടെ ഫ്രാൻസിന് തുടക്കം. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഫ്രാൻസിന് അവസരം ലഭിച്ചെങ്കിലും നിലനിർത്തിയില്ല. 38-ാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധ താരം മാക്‌സിമിലിയൻ വോബറിന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസിന്റെ ജയം.

കിലിയന്‍ എംബാപ്പെയും ഒസ്മാന്‍ ഡെംബലെയുമെല്ലാം അടങ്ങിയ ഫ്രഞ്ച് നിരയ്‌ക്കെതിരെ മികച്ച കളിയാണ് ഓസ്ട്രിയ പുറത്തെടുത്തത്. ബോക്‌സിന്റെ വലതുഭാഗത്തു നിന്ന് ഡ്രിബിള്‍ ചെയ്ത് മുന്നേറിയ എംബാപ്പെയുടെ ഷോട്ട് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഓസ്ട്രിയന്‍ സെന്റര്‍ ബാക്കിന്റെ ശ്രമത്തിനിടെ പന്ത് വലയില്‍ കയറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്രാന്‍സിന്റെ ലോകോത്തര നിരയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം മികച്ച മുന്നേറ്റങ്ങളും സൃഷ്ടിച്ച് ഓസ്ട്രിയ ഗാലറിയുടെ കൈയടി നേടി. ആദ്യ മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പിൽ നെതർലൻഡ്സിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now