തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

നീലക്കുറിഞ്ഞി കാണാനെത്തിയ 20 അംഗ വിദ്യാർഥി സംഘത്തിലെ എട്ടുപേർക്കാണ് ഉച്ചയ്ക്ക് പെരും തേനീച്ചയുടെ കുത്തേറ്റത്

Chinnakanal Forest
Eight Students Attacked by Giant Honeybees in Chinnakanal Forest, Rescued After 3 Hours
Edited by :Joice Daniel
Last Updated :27 സെപ്റ്റംബർ 2026, 10:03 pm IST

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ പെരുംതേനീച്ചയുടെ ആക്രമണത്തെ തുടർന്ന് വഴി തെറ്റി കാട്ടിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്തി. നീലക്കുറിഞ്ഞി കാണാനെത്തിയ മൂന്നാർ കാറ്ററിംഗ് കോളജിലെ 20 അംഗ വിദ്യാർഥി സംഘത്തിലെ എട്ടുപേർക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ പെരും തേനീച്ചയുടെ കുത്തേറ്റത്. ആക്രമണത്തെ തുടർന്ന് പലവഴിക്ക് ചിതറിയോടിയ വിദ്യാർഥികൾ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് സംഘത്തിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നാല് സംഘങ്ങളായി തിരിഞ്ഞ് വനമേഖലയിൽ തിരച്ചിൽ നടത്തി. മൂന്നര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മുഴുവൻ വിദ്യാർഥികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

തേനീച്ചയുടെ കുത്തേറ്റ എട്ട് വിദ്യാർഥികളെയും സൂര്യനെല്ലിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. രക്ഷാപ്രവർത്തനത്തിനിടെ നാല് വനംവകുപ്പ് ജീവനക്കാർക്കും തേനീച്ചയുടെ കുത്തേറ്റു.

News Now

Summary

Eight Students Attacked by Giant Honeybees in Chinnakanal Forest, Rescued After 3 Hours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics