ആവേശപ്പോരാട്ടം; ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർ‌ട്ടറിൽ

ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ 2-1 ന് കീഴടക്കിയാണ് തുർക്കി ക്വാർട്ടറിൽ ഇടംനേടിയത്

euro cup
ഓസ്ട്രിയയെ 2-1 ന് കീഴടക്കിയാണ് തുർക്കി ക്വാർട്ടറിൽ ഇടംനേടിയത്Source by : എക്സ്
Last Updated :3 July 2024, 8:05 am IST

ലൈപ്സീ​ഗ്: യൂറോ കപ്പ് ഫുട്ബോളിൽ തുർക്കി ക്വാർട്ടറിൽ. ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ 2-1 ന് കീഴടക്കിയാണ് തുർക്കി ക്വാർട്ടറിൽ ഇടംനേടിയത്. ഇരട്ട ഗോളുകള്‍ നേടിയ മെറിഹ് ഡെമിറലാണ് തുര്‍ക്കിയ്ക്കായി തിളങ്ങിയത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സാണ് തുര്‍ക്കിയുടെ എതിരാളികള്‍.

കളി ആരംഭിച്ച ആദ്യ മിനിറ്റിൽ തന്നെ തുർക്കി ഓസ്ട്രിയയെ ഞെട്ടിച്ചു. കോർണർ ക്ലിയർ ചെയ്യാൻ ഓസ്ട്രിയൻ താരങ്ങൾ പരാജയപ്പെട്ടതു മുതലെടുത്താണ് മെറിഹ് ഡെമിറൽ ആദ്യ ​ഗോൾ നേടിയത്. ഒരു ഗോള്‍ വീണതിന് പിന്നാലെ ഓസ്ട്രിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സാബിറ്റ്‌സറും അര്‍ണാടോവിക്കും ​ഗോൾ ശ്രമം ഊർജിതമാക്കിയെങ്കിലും തുര്‍ക്കി പ്രതിരോധം ശക്തമാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം പകുതിയിലും ഓസ്ട്രിയ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ​ഗോൾ നേടാനായില്ല. എന്നാൽ 59–ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള ഹെഡറിലൂടെ തുർക്കിയാണ് രണ്ടാം ഗോൾ നേടിയത്. ഇതോടെ കളി കൂടുതൽ ആവേശകരമായി. ഏറെ പരിശ്രമത്തിനൊടുവിൽ 66ാം മിനിറ്റിൽ ഓസ്ട്രിയ ഒരു ​ഗോൾ തിരിച്ചടിച്ചു. പകരക്കാരനായെത്തിയ മൈക്കല്‍ ഗ്രഗറിറ്റ്‌സാണ് വലകുലുക്കിയത്. പൊരുതിക്കളിച്ചെങ്കിലും സമനില ഗോൾ നേടാൻ ഓസ്ട്രിയയ്ക്കായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now