
News Now
മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ
കറാച്ചി: പാകിസ്ഥാന് ക്രിക്കറ്റ് ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മുന് നായകന് റമീസ് രാജ കഴിഞ്ഞ ദിവസം വിമര്ശനം ഉന്നയിച്ചിരുന്നു. യുവ താരങ്ങള്ക്ക് അവസരം നല്കാതെ 37, 38 വയസുള്ള വെറ്ററന് താരങ്ങളെ ടീമില് ഉള്പ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു റമീസ് രാജയുടെ വിമര്ശനം.
ലോകകപ്പ് പോലെയുള്ള വലിയ മത്സരങ്ങള് വരുമ്പോള് പരിചയ സമ്പത്തുള്ള താരങ്ങളെ കൂടുതല് ഉള്പ്പെടുത്തണമെന്ന ഒരു പൊതു ധാരണ ഉണ്ട്. ഇതൊരു സാധാരണ പാക് ധാരണ മാത്രമാണ്. പരിചയ സമ്പത്തിനെ താന് വില കുറച്ചു കാണുകയല്ലെന്നും അതിനൊപ്പം തന്നെ യുവ താരങ്ങളെ കൂടി ടീമിലേക്ക് പരിഗണിക്കണമെന്നുമായിരുന്നു റമീസ് രാജ അഭിപ്രായപ്പെട്ടത്.
വെറ്ററന് താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരെ ടി20 ലോകകപ്പ് മുന്നില് കണ്ട് തിരികെ ടീമിലെത്താന് ആലോചന നടക്കുന്നുണ്ട്. ഇക്കാര്യം മുന്നിര്ത്തിയായിരുന്നു റമീസിന്റെ വിമര്ശനം. എന്നാല് ഇതിനെതിരെ ഇപ്പോള് രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഹഫീസ്.
'ഒരു താരമെന്ന നിലയില് റമീസ് പാക് ക്രിക്കറ്റിന് നല്കിയ സംഭാവനകളെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളേയും ഞാന് മാനിക്കുന്നു. എന്നാല് അദ്ദേഹത്തിന്റെ ക്രിക്കറ്റ് സംബന്ധമായ അവബോധത്തെ കുറിച്ചും കളി സംബന്ധിച്ച അറിവിനെക്കുറിച്ചും എനിക്ക് വിയോജിപ്പുണ്ട്. നിങ്ങള് എന്റെ 12 വയസുള്ള മകനോട് സംസാരിച്ചു നോക്കു. റമീസ് ഭായി പറയുന്നതിനേക്കാള് വ്യക്തമായി അവന് ക്രിക്കറ്റിനെ കുറിച്ച് നിങ്ങളോട് സംസാരിക്കും'- ഹഫീസ് രൂക്ഷമായി പ്രതികരിച്ചു.
റമീസ് ഭായ് യുട്യൂബ് ചാനലിന് ആളെക്കൂട്ടാന് വേണ്ടി ഇങ്ങനെ പറഞ്ഞോട്ടെ. എനിക്ക് ആരോഗ്യവും മികവും ഉള്ള കാലം വരെ ഞാന് പാകിസ്ഥാന് വേണ്ടി കളിക്കുമെന്നും മുഹമ്മദ് ഹഫീസ് തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'
