'വിവാദങ്ങള്‍ക്കിടയിലും തിരിച്ചുവരവിന്റെ വഴി കണ്ടെത്തി';വാര്‍ണറെ പ്രശംസിച്ച് ഡിവില്ലിയേഴ്സ്
ഏകദിനത്തില്‍ നിന്ന് ഔപചാരികമായി വിരമിച്ചിട്ടും 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള വാര്‍ണറുടെ പ്രതിബദ്ധതയെ ഡിവില്ലിയേഴ്സ് അഭിനന്ദിച്ചു

ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. വാര്‍ണറുടെ പോരാട്ടവീര്യത്തെയും പ്രതിരോധത്തെയുമാണ് ഡിവില്ലിയേഴസ് പ്രശംസിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കരിയറിന്റെ ആദ്യ ഘട്ടങ്ങളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഒരുമിച്ചുള്ള സമയം ഡിവില്ലിയേഴ്സ് ഓര്‍ത്തെടുത്തു. വാര്‍ണറുടെ അസാധാരണ കഴിവുകളും വെല്ലുവിളികളെ അതിജീവിക്കാനുള്ള മികവിനെയും ഡിവില്ലിയേഴ്സ് പ്രശംസിച്ചു.
'ഞാന്‍ ഡേവിഡ് വാര്‍ണറുമൊത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ കളിച്ചിട്ടുണ്ട്. വാക്കില്‍ തന്നെ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു, ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ഒരുപാട് വിവാദങ്ങളിലൂടെയും കടന്നുപോയി. എന്നാല്‍ തിരിച്ചുവരാനുള്ള വഴി എപ്പോഴും കണ്ടെത്തി. അദ്ദേഹം മികച്ച പോരാളിയാണ്,' ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഏകദിനത്തില്‍ നിന്ന് ഔപചാരികമായി വിരമിച്ചിട്ടും 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള വാര്‍ണറുടെ പ്രതിബദ്ധതയെ ഡിവില്ലിയേഴ്സ് അഭിനന്ദിച്ചു.വാര്‍ണര്‍ ആവശ്യമെങ്കില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഇനിയും ഇറങ്ങാന്‍ തയ്യാറാണെന്ന് തെളിയിക്കുന്നു.
'എന്റെ രാജ്യത്തിന് വേണ്ടി എല്ലാ ഫോര്‍മാറ്റുകളും കളിക്കാന്‍ സാധിച്ചതില്‍
ഞാന്‍ നന്ദിയുള്ളവനാണ്. പിന്നീട് ഡേവിഡ് വാര്‍ണര്‍ ചെയ്തതുതന്നെ ഞാന്‍ ചെയ്തു. എനിക്ക് നാട്ടില്‍ കുടുംബമുണ്ടായിരുന്നു, അതിനാല്‍ ഇനി കളി തുടരാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ടി20 ലോകകപ്പില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മറ്റൊരു ലോകകപ്പ് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് എന്നെ ആവശ്യമെങ്കില്‍ എന്നെ സമീപിക്കാം, വാര്‍ണറെപ്പോലെ പറയാന്‍ താനും ആഗ്രഹിക്കുന്നതായി എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.
തന്റെ അവസാന ടെസ്റ്റ് മത്സരത്തിന് മുമ്പ് ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വാര്‍ണര്‍, 2025 ലെ ചാമ്പ്യന്‍സ് ട്രോഫി പരിമിത ഓവര്‍ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവിന് സാധ്യമായ ഘട്ടമായതിനാല്‍ ഒരു തിരിച്ചുവരവിനുള്ള വാതില്‍ തുറന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്

'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

Related News

അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ടീം ഇന്ത്യ; വിന്‍ഡീസിനെതിരായ മൂന്നാം ടി20 ഇന്ന്
