
'വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കുടുംബത്തിന്റെ പങ്ക് പ്രധാനം'; ബിസിസിഐ നിയന്ത്രണത്തില്‍ പ്രതികരിച്ച് കോഹ്ലി
വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് പ്രധാനമാണെന്നും താരം പറഞ്ഞു.

ടീം ഇന്ത്യയുടെ വിദേശ പര്യടനങ്ങളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം പ്രധാനമാണെന്ന് വിരാട് കോഹ്ലി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതില്‍ കുടുംബത്തിന്റെ പങ്ക് പ്രധാനമാണെന്നും താരം പറഞ്ഞു.
ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയോട് ഇന്ത്യ 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെ ബിസിസിഐ താരങ്ങള്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങളുടെ താമസത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. 45 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പര്യടനങ്ങളില്‍ ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം താരങ്ങളുടെ പങ്കാളികളെയും കുട്ടികളെയും അവരോടൊപ്പം ചേരാന്‍ 14 ദിവസത്തേക്ക് മാത്രമേ അനുവദിക്കാവൂ എന്നാണ് നിയമം പറയുന്നത്.
'പുറത്ത് തീവ്രമായ എന്തെങ്കിലും ഉണ്ടാകുമ്പോഴെല്ലാം കുടുംബത്തിലേക്ക് മടങ്ങിവരുന്നത് എത്രത്തോളം ആശ്വാസകരമാണെന്ന് ആളുകള്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.' ഐപിഎല്‍ 2025 ന് മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ഇന്നൊവേഷന് ലാബ് ഇന്ത്യന്‍ സ്പോര്‍ട്സ് സമ്മിറ്റില്‍ കോഹ്ലി പറഞ്ഞു. 'ഇത് എന്ത് മൂല്യമാണ് കൊണ്ടുവരുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് ഞാന്‍ കരുതുന്നു. ഒരുപക്ഷേ അവരെ അകറ്റി നിര്‍ത്തേണ്ടതുണ്ടായിരിക്കാം', പക്ഷേ എനിക്ക് അതില്‍ നിരാശ തോന്നുന്നു.' കോഹ്ലി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



