'പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ വരു'... ആരാധകന്റെ ചോദ്യത്തിന് ഒറ്റ വാക്കില്‍ വാര്‍ണറുടെ മറുപടി

പിഎസ്എല്ലില്‍ കറാച്ചി കിങ്‌സ് നായകനാണ് വാര്‍ണര്‍

David Warner
David Warner
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :28 ഏപ്രിൽ 2026, 12:51 pm IST

കറാച്ചി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച വാര്‍ണര്‍ ഇത്തവണ ഐപിഎല്ലിനു പകരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് കളിച്ചത്. കറാച്ചി കിങ്‌സിന്റെ നായകന്‍ കൂടിയായിരുന്നു വാര്‍ണര്‍. എന്നാല്‍ ടീമിനു പ്ലേ ഓഫില്‍ എത്താന്‍ സാധിക്കാതെ പുറത്തായി.

അതിനിടെ ഒരു ആരാധകന്‍ പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ വരാന്‍ വാര്‍ണറോടു ആവശ്യപ്പെട്ടതും അതിനു അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പിഎസ്എല്ലില്‍ നിന്നു കറാച്ചി ടീം പുറത്തായതിനു പിന്നാലെയാണ് ആരാധകന്‍ കമന്റുമായി എത്തിയത്.

'പിഎസ്എല്ലിനേക്കാള്‍ നിങ്ങള്‍ക്കു യോജിക്കുന്നത് ഐപിഎല്‍ ആണ്. ഐപിഎല്‍ കളിക്കാന്‍ തിരിച്ചു വരു'- എന്നാണ് ആരാധകന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഒറ്റവാക്കില്‍ വാര്‍ണര്‍ ആരാധകനു മറുപടി നല്‍കുന്നുണ്ട്. 'അതിന്റെ ആവശ്യമില്ല'- എന്നായിരുന്നു വാര്‍ണറുടെ മറുപടി.

അതേസമയം ആരാധകന്റെ വാര്‍ണറോടുള്ള ചോദ്യത്തെ ചില ആരാധകര്‍ എതിര്‍ക്കുന്നുണ്ട്. വാര്‍ണറുടെ ചോയ്‌സല്ലേ എവിടെ കളിക്കണമെന്നതു എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

ഐപിഎല്ലില്‍ മികച്ച റണ്‍സ് റെക്കോര്‍ഡുള്ള താരമാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു കന്നി ഐപിഎല്‍ കിരീടം സമ്മാനിച്ച നായകന്‍ കൂടിയാണ് വാര്‍ണര്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ നാലാം സ്ഥാനത്തും വാര്‍ണറുണ്ട്. 6565 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

News Now

Summary

David Warner has replied to a fan who asked him to quit PSL for IPL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates