
'വഴി കാണിച്ചത് ക്രിക്കറ്റ് ഓസ്ട്രേലിയ'; സഞ്ജയ് ബംഗാറിന്റെ മകള്‍ ഇനി ഓസീസ് കുപ്പായത്തില്‍
ഈ വര്‍ഷം മാര്‍ച്ചിലാണ് അനയ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്

ന്യൂഡല്‍ഹി: മുംബൈ അണ്ടര്‍ 19 താരവും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകളുമായ അനയ ബംഗാര്‍ ഓസ്ട്രേലിയന്‍ ടിമില്‍ കളിക്കാന്‍ ഇറങ്ങുന്നു. ഓസ്ട്രേലിയയിലെ എലൈറ്റ് വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ യോഗ്യത നേടിയതായി അനയ അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ചിലാണ് അനയ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. മുന്‍പ് സര്‍ഫറാസ് ഖാനൊപ്പം ജൂനിയര്‍ തലത്തില്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് അനയ. താന്‍ നല്കിയ വൈദ്യശാസ്ത്രപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ തീരുമാനമെടുത്തതെന്ന് അനയ വ്യക്തമാക്കി.
2027 മാര്‍ച്ച് മുതല്‍ അനയയ്ക്ക് അവിടെ എലൈറ്റ് വനിതാ ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ സാധിക്കും. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നയമനുസരിച്ച്, വനിതാ വിഭാഗം എലൈറ്റ് ക്രിക്കറ്റില്‍ മത്സരിക്കുന്ന കളിക്കാര്‍ തങ്ങളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് തുടര്‍ച്ചയായി കുറഞ്ഞത് 12 മാസത്തേക്ക് ലിറ്ററിന് 10 നാനോമോള്‍സ് എന്നതിന് താഴെയായി നിലനിര്‍ത്തേണ്ടതുണ്ട്. ഈ യോഗ്യതാ മാനദണ്ഡങ്ങള്‍ അനയ തുടര്‍ന്നും പാലിക്കേണ്ടതുണ്ട്. ഇതോടെ ഓസ്ട്രേലിയയിലെ പ്രമുഖ ടി20 ലീഗായ വുമണ്‍സ് ബിഗ് ബാഷ് ലീഗില്‍ മത്സരിക്കാന്‍ അനയയ്ക്ക് സാധിക്കും.
എന്നാല്‍, യോഗ്യത ലഭിച്ചു എന്നത് കൊണ്ടുമാത്രം ലീഗില്‍ കരാര്‍ ലഭിക്കുമെന്ന് ഉറപ്പില്ല. കൂടാതെ, ഓസ്ട്രേലിയയിലെ ഏതൊരു സംസ്ഥാനത്തെയും ടെറിട്ടറിയിലെയും പ്രീമിയര്‍ ക്രിക്കറ്റ് മത്സരങ്ങളിലും അനയയ്ക്ക് പങ്കെടുക്കാം. 'ക്രിക്കറ്റ് ഓസ്ട്രേലിയ എനിക്ക് ഒരു വഴി കാണിച്ചിട്ടുണ്ട്, ഈ അനുമതി തന്റെ യാത്രയുടെ ആദ്യപടി മാത്രമാണെന്നും, അതിനര്‍ത്ഥം എനിക്ക് ഒരു ടീമില്‍ സ്ഥാനം ലഭിച്ചു എന്നല്ല. എനിക്ക് ഇനിയും പരിശീലനം നേടണം, മത്സരിക്കണം, പ്രകടനം നടത്തണം, ആ അവസരം നേടണം, 'അനയ പറഞ്ഞു. ബിഗ് ബാഷ് ലീഗില്‍ കളിക്കുന്നതിന് മുന്‍പ് കായികക്ഷമത വീണ്ടെടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അനയ വ്യക്തമാക്കി.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Sanjay Bangar's daughter now in the Aussie jersey
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





