'മാന്യത കാണിക്കണം'; പാണ്ഡ്യക്കെതിരായ രോഹിത് വിളികളില്‍ പ്രതികരിച്ച് മഞ്ജരേക്കര്‍, വിഡിയോ

ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിഷേധത്തില്‍ ഹര്‍ദിക് അസ്വസ്ഥനാകുന്നതും കാണാം

പാണ്ഡ്യക്കെതിരെ ആരാധകര്‍, പ്രതികരിച്ച് മഞ്ജരേക്കര്‍എക്‌സ്
Last Updated :1 April 2024, 9:23 pm IST
Edited by :amalkjoy

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍. മത്സരത്തിന്റെ ടോസ് സമയത്ത് മൈതാനത്തെത്തിയ താരത്തിന് നേരെ രോഹിത് വിളികളുമായാണ് ആരാധകര്‍ പ്രതിഷേധിച്ചത്.

ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിഷേധത്തില്‍ ഹര്‍ദിക് അസ്വസ്ഥനാകുന്നതും കാണാം. ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ടോസ് അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍ പ്രതികരിച്ചു. ഹാര്‍ദിക്കിനെ പിന്തുണച്ച മഞ്ജരേക്കര്‍ കാണികളോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാണികള്‍ താരത്തിന് കൈയ്യടിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ നടന്ന അഹമ്മദാബാദിലും ഹൈദരാബാദിലും പാണ്ഡ്യക്കെതിരെ കാണികള്‍ ആക്രോശിച്ചിരുന്നു. രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കി തിരിച്ചെത്തിച്ച മുംബൈ ഇന്ത്യന്‍സ് നടപടി ഉള്‍ക്കൊള്ളാന്‍ ഇതുവരെ ആരാധകര്‍ക്ക് സാധിച്ചിട്ടില്ല.

ഇന്ന് സ്വന്തം മൈതനത്തും പാണ്ഡ്യക്കെതിരെ ആരാധകര്‍ പരസ്യമായി പ്രതിഷേധിക്കുയായിരുന്നു. ടൂര്‍ണമെന്റില്‍ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റാണ് മുംബൈ നില്‍ക്കുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ടീം. ഇന്നും തോറ്റാല്‍ ഹര്‍ദികിന്റെ ക്യാപ്റ്റന്‍സിയും ചോദ്യ ചിഹ്നത്തിലാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now