
ടി20യിലെ വേഗമേറിയ സെഞ്ച്വറി; റെക്കോര്‍ഡ് നേട്ടവുമായി നമീബിയന്‍ താരം,വീഡിയോ
ഏറ്റവും വേഗമേറിയ പുരുഷ ടി20 സെഞ്ച്വറി എന്ന റെക്കോര്‍ഡാണ് താരത്തിന്റെ അക്കൗണ്ടിലായത്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ വേഗ സെഞ്ച്വറിയില്‍ റെക്കോര്‍ഡിട്ട് നമീബിയന്‍ താരം. ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നേപ്പാളിനെതിരെയുള്ള മത്സരത്തിലാണ് ലോഫ്റ്റി-ഈറ്റണ്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. 33 പന്തിലായിരുന്നു താരം സെഞ്ച്വറി നേട്ടത്തിലെത്തിയത്.
ഏറ്റവും വേഗമേറിയ പുരുഷ ടി20 സെഞ്ച്വറി എന്ന റെക്കോര്‍ഡാണ് താരത്തിന്റെ അക്കൗണ്ടിലായത്. 36 പന്തില്‍ 11 ബൗണ്ടറികളും എട്ട് സിക്സറുകളും ഉള്‍പ്പെടെ താരംപുറത്താകാതെ 101 റണ്‍സ് നേടി. 11-ാം ഓവറില്‍ 62 റണ്‍സിന് മൂന്നു വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ താരം തകര്‍പ്പന്‍ ഇന്നിങ്സിലൂടെ കരകയറ്റി. ലോഫ്റ്റിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ നമീബിയ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മത്സരത്തില്‍ 20 റണ്‍സിന്റെ വിജയമാണ് നമീബിയ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയയ്ക്കെതിരായ മത്സരത്തില്‍, നേപ്പാളിന്റെ കുശാല്‍ മല്ലയുടെ റെക്കോര്‍ഡ് ലോഫ്റ്റി-ഈറ്റണ്‍ മറികടന്നത്. 34 പന്തിലായിരുന്നു താരത്തിന്റെ നേട്ടം. 35 പന്തില്‍ സെഞ്ചുറി തികച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും, ഡേവിഡ് മില്ലറുമാണ് മൂന്നാം സ്ഥാനത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
തണുപ്പ് മാഞ്ഞു; വയനാട്ടിൽ ചൂടേറുന്നു; ആശങ്കയിൽ കൃഷിയും വനമേഖലയും

ഒരു വാളിന്റെ രണ്ടറ്റം പിടിച്ചവർക്ക് സ്നേഹാദരം; പരമ്പരാഗത ഈർച്ചത്തൊഴിലാളികളെ ആദരിച്ച് തിരുന്നാവായ
സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ




