വനിതാ ചെസ് ലോകകപ്പ്; കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് 'ഇന്ത്യന്‍ ഫൈനലിലെ' ആദ്യ പോര് സമനിലയില്‍

രണ്ടാം പോരാട്ടം ഇന്ന്

Koneru Humpy vs Divya Deshmukh final
കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് ഫൈനൽ (FIDE Women's World Cup final)Source by : x
Last Updated :27 July 2025, 8:56 am IST

ബാറ്റുമി: വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ (ഫിഡെ വനിതാ ലോകകപ്പ് ഫൈനല്‍) ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് തുടക്കം. ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലാണ് കലാശപ്പോരാട്ടം. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു.

ഇരുവരും തമ്മില്‍ കനത്ത മത്സരമാണ് നടന്നത്. ഹംപി കറുത്ത കരുക്കളും ദിവ്യ വെള്ള കരുക്കളുമായാണ് ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. മത്സരം 3 മണിക്കൂറോളം നീണ്ടു.

ഫൈനലിലെ രണ്ടാം പോരാട്ടം ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.15 മുതല്‍ ആരംഭിക്കും. ഇന്നത്തെ പോരാട്ടവും സമനിലയില്‍ പിരിഞ്ഞാല്‍ നാളെ ടൈ ബ്രേക്കറിലായിരിക്കും വനിതാ ലോക ചാംപ്യനെ തിരഞ്ഞെടുക്കുക. ആര് ജയിച്ചാലും ലോകകപ്പ് കിരീടം ഇന്ത്യയിലേക്കെത്തുമെന്ന് ഉറപ്പ്.

News Now

Summary

FIDE Women's World Cup final: India's Koneru Humpy and Divya Deshmukh played out a tense, high-quality draw in Game 1 of the FIDE Women's World Cup final in Batumi, Georgia, on Saturday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates