6ാം മിനിറ്റില്‍ ചെക്കിന്റെ ഗോള്‍; 83ാം മിനിറ്റില്‍ സമനില പിടിച്ച് ദക്ഷിണാഫ്രിക്ക

ചെക്ക് റിപ്പബ്ലിക്ക്- ദക്ഷിണാഫ്രിക്ക പോരാട്ടം 1-1ന് പിരിഞ്ഞു

czechia vs south africa
czechia vs south africax
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :19 ജൂൺ 2026, 7:49 am IST

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം പോരില്‍ ദക്ഷിണാഫ്രിക്ക സമനില പിടിച്ചെടുത്തു. ചെക്ക് റിപ്പബ്ലിക്കുമായുള്ള പോരില്‍ 1-1നാണ് അവര്‍ സമനില സ്വന്തമാക്കിയത്. കളി അവസാനിക്കാന്‍ 10 മിനിറ്റുള്ളപ്പോള്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ടീം ഒപ്പത്തിനൊപ്പം നിന്നത്. കളിയുടെ ആറാം മിനിറ്റില്‍ തന്നെ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തി. മികേല്‍ സാദിലെകാണ് ചെക്കിന്റെ ഗോള്‍ വലയിലാക്കിയത്. തെബോഹോ മൊകെയ്‌നയാണ് ദക്ഷിണാഫ്രിക്കയ്ക്കായി പെനാല്‍റ്റി ഗോളാക്കി മാറ്റിയത്.

ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോടു തോറ്റാണ് ചെക്ക് റിപ്പബ്ലിക്ക് ലോകകപ്പ് പോരാട്ടം തുടങ്ങിയത്. അതിന്റെ ക്ഷീണത്തിലിറങ്ങിയ അവര്‍ ആറാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ബോര്‍ഡ് തുറന്നു. ദക്ഷിണാഫ്രിക്കയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് അലക്‌സാണ്ടര്‍ സോയ്ക നീട്ടി നല്‍കിയ പന്ത് സാദിലെക് ഗോളിലേക്ക് വഴി തിരിച്ചുവിട്ടു.

ഗോള്‍ വഴങ്ങിയെങ്കിലും ദക്ഷിണാഫ്രിക്ക പിന്നീട് ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം ചെക്കും ലീഡുയര്‍ത്താന്‍ ശ്രമിച്ചു. മികച്ച അവസരങ്ങള്‍ ഇരു ഭാഗത്തിനും കിട്ടിയെങ്കിലും ഗോള്‍ മാത്രം വന്നില്ല.

കളി സ്വിറ്റ്‌സര്‍ലന്‍ഡ് ജയിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് 83ാം മിനിറ്റില്‍ പെനാല്‍റ്റി വന്നത്. ബോക്‌സില്‍ വച്ച് ചെക്ക് താരം പാവെല്‍ സുല്‍ക്കിന്റെ കൈയില്‍ പന്ത് തട്ടിയതാണ് അവര്‍ക്ക് വിനയായത്. റഫറി സംശയമൊന്നുമില്ലാതെ ബോക്‌സിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത തെബോഹോ മൊകെയ്‌ന പന്ത് സുരക്ഷിതമായി തന്നെ വലയിലിട്ടു. പിന്നീട് ഇരു പക്ഷവും ഗോള്‍ നേടിയതുമില്ല.

News Now

Summary

czechia vs south africa: South Africa scored a penalty seven ‌minutes from fulltime as they fought ⁠back to draw 1-1 with the Czech ‌Republic at the FIFA World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates