
ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം തുലാസിൽ! ഡച്ച് പടയോട് തോറ്റു
നാല് ഗോളുകളും വന്നത് കളിയുടെ അവസാന ഘട്ടത്തില്‍

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് നിരാശ. പുരുഷ ഹോക്കിയില്‍ വിജയം അനിവാര്യമായ പോരാട്ടത്തില്‍ ഇന്ത്യ കരുത്തരായ നെതര്‍ലന്‍ഡിനോട് 3-1നു പരാജയപ്പെട്ടു. ഇന്ത്യയുടെ സെമി സാധ്യതകളും ഇതോടെ തുലാസിലായി.
കളിയുടെ അവസാന ഘട്ടത്തിലാണ് മത്സരത്തിലെ നാല് ഗോളുകളും വന്നത്. 41ാം മിനിറ്റില്‍ ടെല്‍ഗെന്‍കാംപ്, 51ല്‍ ഹൊഡെമേകേഴ്‌സ് എന്നിവര്‍ ഡച്ച് സംഘത്തിനായി സ്‌കോര്‍ ചെയ്തു. ഇന്ത്യയുടെ ആശ്വാസ ഗോള്‍ 52ാം മിനിറ്റില്‍ വന്നു. പെനാല്‍റ്റി കോര്‍ണര്‍ വലയിലാക്കി ഹര്‍മന്‍പ്രീത് ഇന്ത്യക്ക് ഒരു ഗോള്‍ മടക്കുകയായിരുന്നു.
പിന്നാലെ 55ാം മിനിറ്റില്‍ തിജാസ് വാന്‍ ഡാമിലൂടെ മൂന്നാം ഗോള്‍ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കിയതോടെ ഇന്ത്യയുടെ തിരിച്ചുവരവ് മോഹങ്ങള്‍ പാഴായി.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
The Indian team have been left heartbroken as Netherlands have dashed their hopes of making it to the semi-finals of the men's hockey World Cup with a 3-1 win
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





