
88 വർഷങ്ങൾക്ക് ശേഷം ആ നാണക്കേട് മായ്ച്ച് സ്വിസ്സ് പട; അൾജീരിയക്കെതിരെ വിജയം, പ്രീ ക്വാർട്ടറിൽ
ബ്രീൽ എംബോളോയും ഡാൻ എൻഡോയെയുമാണ് സ്വിറ്റ്സർലൻഡിന്റെ ഗോളുകൾ നേടിയത്

വാൻകൂവർ: ലോകകപ്പിലെ മറ്റൊരു നോക്കൗട്ട് മത്സരത്തിൽ അൾജീരിയയെ തകർത്ത് സ്വിറ്റ്‌സർലൻഡ് പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത 2 ഗോളുകൾക്കാണ് സ്വിസ് പടയുടെ വിജയം. ലോകകപ്പിൽ 1938-ന് ശേഷം ആദ്യമായിട്ടാണ് സ്വിസ് ടീം ഒരു നോക്കൗട്ടിൽ വിജയം നേടുന്നത്. 10-ാം മിനിറ്റിൽ ബ്രീൽ എംബോളോയും 46-ാം മിനിറ്റിൽ ഡാൻ എൻഡോയെയുമാണ് സ്വിറ്റ്സർലൻഡിന്റെ ഗോളുകൾ നേടിയത്.
1938 ലോകകപ്പിൽ ജർമനിയെ തോൽപ്പിച്ചതിന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ സ്വിറ്റ്‌സർലൻഡിന് കഴിഞ്ഞിരുന്നില്ല. ഇതിനു മുമ്പ് കളിച്ച ഏഴ് നോക്കൗട്ട് മത്സരങ്ങളിലും അവർ പരാജയപ്പെട്ടു. ആ ചരിത്രമാണ് സ്വിസ് പട അൾജീരിയക്കെതിരെ തിരുത്തിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അൾജീരിയയാണ് മേധാവിത്തം പുലർത്തിയത്. എന്നാൽ ഗോൾ നേടാൻ അവർക്കായില്ല. അതേസമയം അൾജീരിയൻ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് സ്വിസ് പട പ്രത്യാക്രമണം നടത്തി. പതിനൊന്നാം മിനിറ്റിൽ ജോഹൻ മൻസാംബിയുടെ അസിസ്റ്റിൽ പന്ത് വലയിലെത്തിച്ച് ബ്രീൽ എംബോളോയാണ് സ്വിസ് പടയെ മുന്നിലെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 46-ാം മിനിറ്റിൽ ഡാൻ എൻഡോയെ വീണ്ടും അൾജീരിയൻ വലയിൽ പന്തിച്ച് ലീഡ് ഉയർത്തി. ഇതോടെ ഗോൾ മടക്കുകയെന്ന ലക്ഷ്യത്തോടെ, അൾജീരിയൻ താരങ്ങൾ പലതവണ സ്വിസ് പോസ്റ്റിലേക്ക് പന്തുമായി എത്തിയെങ്കിലും ഗോൾ മാത്രം നേടാനായില്ല. പ്രീക്വാർട്ടറിൽ കൊളംബിയ- ഘാന മത്സരത്തിലെ വിജയിയാകും സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Switzerland defeated Algeria in the FIFA World Cup and advanced to the pre-quarterfinals
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





