എസ് എസ് രാജമൗലി കൊച്ചിയിലേക്ക്; എത്തുന്നത് ഫഹദ് ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ന്റെ പ്രീ റിലീസ് ഇവന്റിന്

ചിത്രം ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും.

S S Rajamouli, Don't Trouble The Trouble
S S Rajamouli, Don't Trouble The Troubleഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :27 സെപ്റ്റംബർ 2026, 10:55 am IST

ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ന്റെ പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി സംവിധായകൻ എസ് എസ് രാജമൗലി കേരളത്തിലെത്തുന്നു. നാളെ വൈകുന്നേരം 6 മണിക്ക് കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായാണ് രാജമൗലി എത്തുന്നത്. ഇന്ത്യൻ സിനിമയിൽ ഇരുപത്തി അഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ രാജമൗലി തന്നെയാണ് 'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' ചിത്രം അവതരിപ്പിക്കുന്നതും.

ചിത്രം ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയറ്ററുകളിലേക്കെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് ഡോണ്ട് ട്രബിൾ ദ് ട്രബിൾ സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ് എസ് കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിൾ ദ് ട്രബിൾ കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നു.

നേരത്തെ റിലീസായ 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഫാന്റസി ഫാമിലി എന്റെർറ്റൈനെർ ചിത്രമായ 'ഡോണ്ട് ട്രബിൾ ദ് ട്രബിളി'ൽ തന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

Don't Trouble The Trouble

Don't Trouble The Trouble - Special Arrangement

ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ് എസ് കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. സുധൻ കൊറിയോഗ്രഫിയും,

രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു.എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻകൺട്രോളറുമാണ്. പിആർഒ: പ്രതീഷ് ശേഖർ.

News Now

Summary

Director SS Rajamouli is arriving in Kerala on Monday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates