ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. 9 നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

First batch of Team India players to depart for US on May 25 for T20 World Cup: Sources
ടി 20 ലോകകപ്പ്: ആദ്യ ഇന്ത്യന്‍ സംഘം മെയ് 25ന് യാത്ര തിരിക്കുംSource by : എഎന്‍ഐ
Last Updated :22 May 2024, 5:39 pm IST

News Now

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീമിന്റെ അദ്യസംഘം മെയ് 25ന് യുഎസിലേക്ക് പോകും. യുഎസിലും വെസ്റ്റ് ഇന്‍ഡിസിലുമായി നടക്കുന്ന ടി 20 ലോകകപ്പ് ക്രിക്കറ്റിന് ജൂണ്‍ ഒന്നിന് ആംരഭിക്കും. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ജൂണ്‍ 9 നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.

ജൂണ്‍ 12ന് ആതിഥേയരായ യുഎസുമായും ജൂണ്‍ 12 കാനഡയുമാണാണ് ഇന്ത്യയുടെ മത്സരം. 2013ലാണ് ഇന്ത്യ അവസാനമായി ഒരു ലോകകിരീടം ഉയര്‍ത്തിയത്. ഇത്തവണ കപ്പുയര്‍ത്തുക ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. 2015ലും 2019ലും സെമിഫൈനലിലും ഇന്ത്യ എത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021-ലും 2023-ലും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, 2014ല്‍ ടി20 ഫൈനല്‍, 2016-ലും 2022-ലും സെമിഫൈനലുകള്‍ എത്തിയെങ്കിലും വമ്പന്‍ കിരീടങ്ങള്‍ ഇന്ത്യക്ക് നേടാനായില്ല. 2007ലെ ആദ്യ ടി20 കീരിടം നേടിയെങ്കിലും പിന്നീട് കപ്പുയര്‍ത്താനായിട്ടില്ല. 2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന അവസാന എഡിഷനില്‍ സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് സെമിയില്‍ പരാജയപ്പെട്ടിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ , ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

റിസര്‍വ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates