സഞ്ജു സാംസണ്‍ കളിക്കും?; വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരം നാളെ

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപ്പ് ആണ് വിന്‍ഡീസ് നായകന്‍

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:23 am IST

കെന്‍സിങ്ടണ്‍ ഓവല്‍: ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന മത്സരങ്ങള്‍ക്ക് ഇന്ത്യ നാളെ ഇറങ്ങുന്നു. കെന്‍സിങ്ടണ്‍ ഓവലിലാണ് ആദ്യ രണ്ടു മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരും ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലിടം പിടിക്കും. 

ശാര്‍ദൂല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ് എന്നിവരാകും പേസര്‍മാര്‍. ഇടംകയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ ഇടംനേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, മുകേഷ് കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിലുള്ള മറ്റു താരങ്ങള്‍.  

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപ്പ് ആണ് വിന്‍ഡീസ് നായകന്‍. റോവ്മാന്‍ പവല്‍ വൈസ് ക്യാപ്റ്റന്‍. സ്റ്റാര്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയർ, പേസർ ഓഷെയ്ന്‍ തോമസ് എന്നിവരെ വിൻഡീസ് ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.  ജൂലൈ 29, ഓഗസ്റ്റ് 1 എന്നീ തീയതികളിലാണ് മറ്റു ഏകദിന മത്സരങ്ങള്‍. ഇതിനു ശേഷം അഞ്ചു ട്വന്റി 20 മത്സരങ്ങളിലും വിന്‍ഡീസ് ഇന്ത്യക്കെതിരെ കളിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now