
ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ഇന്ത്യക്കാര്‍, ഈ അഞ്ച് പേരെ നോക്കി വെച്ചോളൂ; ഇവർ തകർക്കും
അമേരിക്ക, കാനഡ, ഒമാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും ഇന്ത്യൻ വംശജരാണ്. കാനഡ ടീമിൽ 11 ഇന്ത്യൻ വംശജരാണ് ഉള്ളത്. യു എസ് ടീമിൽ ഒൻപതും ഒമാൻ,യു എ ഇ ടീമുകളിൽ ഏഴ് വീതവും ഇന്ത്യൻ വംശജരുണ്ട്.

ന്യൂഡൽഹി: ടി20 ലോകകപ്പിൽ കളിക്കുന്ന വിവിധ ടീമുകളിലായി മുപ്പതിലേറെ ഇന്ത്യൻ വംശജരാണ് കളിക്കുന്നത്. ഇവരിൽ പലരും രഞ്ജി ട്രോഫി അടക്കമുള്ള ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റുകൾ കളിച്ചവരാണ് എന്നതാണ് പ്രത്യേകത. ജോലി തേടി മറ്റ് രാജ്യങ്ങളിലേക്ക് പോയവരും ക്രിക്കറ്റ് സ്വപ്നങ്ങളുമായി നാട് വിട്ടവരുമൊക്കെ ഈ കൂട്ടത്തിലുണ്ട്.
അമേരിക്ക, കാനഡ, ഒമാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ക്യാപ്റ്റന്മാരും ഇന്ത്യൻ വംശജരാണ്. കാനഡ ടീമിൽ 11 ഇന്ത്യൻ വംശജരാണ് ഉള്ളത്. യു എസ് ടീമിൽ ഒൻപതും ഒമാൻ,യു എ ഇ ടീമുകളിൽ ഏഴ് വീതവും ഇന്ത്യൻ വംശജരുണ്ട്. പ്രധാനപ്പെട്ട അഞ്ച് ഇന്ത്യൻ വംശജരായ താരങ്ങളെ പരിചയപ്പെടാം.

Saurabh Netravalkar - Special arrangement
സൗരഭ് നേത്രവൽക്കർ
മുംബൈയിൽ ജനിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സൗരഭ് നേത്രവൽക്കർ. നിലവിൽ യു എസ് ക്രിക്കറ്റ് ടീമിനായി കളിക്കുന്നു. ലെഫ്റ്റ്-ആം ഫാസ്റ്റ് ബൗളർ ആയി ആണ് താരം
അറിയപ്പെടുന്നത്. 2010-ൽ അണ്ടർ -19 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. രഞ്ജി ട്രോഫി, വിജയ ഹസാരേ ട്രോഫി പോലുള്ള ആഭ്യന്തര ടൂർണമെന്റുകളിലും സൗരഭ് കളിച്ചിട്ടുണ്ട്. 2015 ൽ യു എസിലേക്ക് പഠനത്തിനായി താരം പോകുകയായിരുന്നു. 2019-ൽ യു എസ് ടീമിൽ ആരങ്ങേറിയ സൗരഭ് 2024 ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായാ സൂപ്പർ ഓവറിൽ വിജയം നേടുന്നതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ്.
WHAT TO READ NEXT
ടി20 ലോകകപ്പ്: ഈ പത്ത് യുവ താരങ്ങൾ നിങ്ങളെ ഞെട്ടിക്കും,ഉറപ്പ്

Dilpreet Singh Bajwa - ICC/X
ദിൽപ്രീത് ബജ്‌വ
പഞ്ചാബിൽ ജനിച്ച ദിൽപ്രീത് ബജ്‌വ നിലവിൽ കാനഡ ക്രിക്കറ്റ് ടീമിനായാണ് കളിക്കുന്നത്. 23 വയസുകാരനായ താരം ഓഫ് സ്പിന്നറും വലം കൈ ബാറ്ററുമാണ്. കാനഡ പ്രൊഫഷണൽ ടി20 ടൂർണമെന്റിലെ പ്രകടനമാണ് താരത്തിന് വലിയ ദേശിയ ടീമിലേക്ക് വഴി തുറന്നത്. കാനഡയ്ക്കായി ഇതുവരെ ഒൻപത് ഏകദിന മത്സരങ്ങളും 17 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2026 ടി20 ലോകകപ്പിൽ കാനഡ ടീമിനെ നയിക്കുക ദിൽപ്രീത് ബജ്‌വ ആണ്.

Jaspreet Singh - ICC/X
ജസ്പ്രീത് സിങ്
പഞ്ചാബിൽ ജനിച്ച ജസ്പ്രീത് സിങ് നിലവിൽ ഇറ്റലി ദേശിയ ക്രിക്കറ്റ് താരം ആണ്. മീഡിയം പേസറും വലം കൈ ബാറ്ററുമാണ് താരം. 2018-2019 ൽ ലോകകപ്പിന്റെ യൂറോപ്യൻ യോഗ്യതാ റൗണ്ടിലാണ് ഇറ്റലി ടീമിൽ എത്തിയത്. ഇതുവരെ 27 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 23 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

aryan dutt - ICC/X
ആര്യൻ ദത്ത്
നെതർലൻഡ്സ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ വംശജനായ ഓഫ് സ്പിന്നർ ബൗളറാണ് ആര്യൻ ദത്ത്. പഞ്ചാബ് സ്വദേശികളായ ദമ്പതിമാരുടെ മകനായി നെതർലൻഡ്സിൽ തന്നെയാണ് താരം ജനിച്ചത്. 53 ഏകദിനവും 26 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുള്ള താരം 335 റൺസും 87 വിക്കറ്റും ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

Jatinder singh - ICC/X
ജതീന്ദർ സിങ്
ജതീന്ദർ ജതീന്ദർ സിങ് പഞ്ചാബിൽ ജനിച്ച ഒരു ക്രിക്കറ്റ് താരമാണ്. നിലവിൽ ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിനായി കളിക്കുന്നു. ടീമിലെ മുൻനിര ബാറ്ററായ ജതീന്ദർ ഓഫ് സ്പിൻ ബൗളർ കൂടിയാണ്. 2015 ൽ ഒമാൻ ടീമിനായി അരങ്ങേറ്റം നടത്തിയ താരം 61 ഏകദിനവും 72 ടി20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചിട്ടുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Five Indian-Origin Players to Watch in T20 World Cup Teams
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




