'മുത്തൂറ്റ് ഫിൻകോർപ്' ഇന്ത്യൻ ക്രിക്കറ്റ് ടൈറ്റിൽ സ്പോൺസർമാർ

2 വർഷത്തെ കരാറിലാണ് ബിസിസിഐയും കമ്പനിയും ഒപ്പിട്ടത്

Muthoot Fincorp bags BCCI title sponsorship
Muthoot Fincorp bags BCCI title sponsorshipx
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :25 സെപ്റ്റംബർ 2026, 3:24 pm IST

മുംബൈ: അടുത്ത രണ്ട് വർഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾ മുത്തൂറ്റ് ഫിൻകോർപിന്. കാംപ, എസ്ബിഐ ലൈഫ്, ചാറ്റ്ജിപിടി എന്നിവയാണ് നിലവിൽ ബിസിസിഐയുടെ ഉഭയകക്ഷി ക്രിക്കറ്റ് സ്പോൺസർഷിപ്പ് പങ്കാളികളായിട്ടുള്ള മറ്റ് ബ്രാൻഡുകൾ. 2 വർഷത്തെ കരാറിലാണ് മുത്തൂറ്റ് ഫിൻകോർപ് ടൈറ്റിൽ സ്പോൺസർഷിപ്പ് സ്വന്തമാക്കിയത്.

10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ടി20 മത്സരങ്ങൾ ഉൾപ്പെടെ നാട്ടിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് 2 വർഷത്തെ കരാർ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് കരാർ ആരംഭിക്കുന്നത്.

വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‍വെ ടീമുകൾ ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന തിരക്കേറിയ ഹോം സീസണിനു മുന്നോടിയായാണ് ബിസിസിഐ പ്രഖ്യാപനം. പുതിയ കൊമേഴ്സ്യൽ സൈക്കിൾ 2028 മാർച്ച് വരെ നീളുന്നതാണ്.

മുത്തൂറ്റ് ഫിൻകോർപ് നാട്ടിൽ നടക്കുന്ന ഉഭയകക്ഷി മത്സരങ്ങളുടെ ടൈറ്റിലുകളുടെ സ്പോൺസർമാരായാണ് മാറിയിരിക്കുന്നത്. 2028 മാർച്ച് 31 വരെയുള്ള കരാറിൽ ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളുടേയും ടൈറ്റിൽ സ്പോൺസർഷിപ്പ് അവർക്ക് ലഭിക്കും.

News Now

Summary

Muthoot Fincorp Limited has secured the title sponsorship rights for Indian cricket for the next two years. India’s bilateral cricket sponsorship bouquet already includes Campa, SBI Life and ChatGPT

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates