
ഫോഡന്റെ ഇരട്ട ഗോളുകള്‍; മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ സിറ്റി, യുനൈഡിനെതിരെ തിരിച്ചു വന്ന് ജയം
മാഞ്ചസ്റ്റര്‍ സിറ്റി 3- 1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷം മൂന്ന് ഗോളുകള്‍ വഴങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചിരവൈരികള്‍ക്ക് മുന്നില്‍ വീണു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചു കയറിയത്.
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സിറ്റി ഒന്നാമതുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. ലിവര്‍പൂളിനു 63 പോയിന്റും സിറ്റിക്ക് 62 പോയിന്റുകളും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എട്ടാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യുനൈറ്റഡിനെ മുന്നില്‍ കടത്തിയത്. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ വന്നില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ ഫില്‍ ഫോഡന്റെ ഇരട്ട ഗോള്‍ ബലത്തില്‍ മൂന്ന് ഗോളുകള്‍ വലയിലിട്ടാണ് സിറ്റിയുടെ തിരിച്ചു വരവ്. 56, 80 മിനിറ്റുകളിലാണ് ഫോഡന്റെ ഗോളുകള്‍. ഇഞ്ച്വറി ടൈമില്‍ എര്‍ലിങ് ഹാളണ്ട് നേടി.
WHAT TO READ NEXT

അതിവേഗം 9000 റണ്‍സ്; ടി20യില്‍ റെക്കോര്‍ഡിട്ട് മെഗ് ലാന്നിങ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം



