
ക്രൊയേഷ്യക്ക് വിജയത്തുടക്കം
ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ നൈജീരിയയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോള്‍ വിജയം

കാലിനിന്‍ഗ്രാഡ്: ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ നൈജീരിയയ്ക്കെതിരെ ക്രൊയേഷ്യയ്ക്ക് ഏകപക്ഷീയമായ രണ്ടു ഗോള്‍ വിജയം. നൈജീരിയന്‍ താരം ഒഗനകാരോ ഇറ്റേബോയുടെ സെല്‍ഫ് ഗോളും (32), ലൂക്കാ മോഡ്രിച്ചിന്റെ പെനല്‍റ്റി ഗോളുമാണ് (72) ക്രൊയേഷ്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഡി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ക്രൊയേഷ്യ ഒന്നാമതായി.
32ാം മിനിറ്റിലാണ് ക്രൊയേഷ്യ ലീഡ് നേടിയത്. നൈജീരിയന്‍ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഒഗനകാരോ ഇറ്റേബോയുടെ ദേഹത്തുതട്ടി പന്തു വലയില്‍ കയറുകയായിരുന്നു. 72ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രൊയേഷ്യ ലീഡുയര്‍ത്തി. ബോക്സിനുള്ളില്‍ മാന്‍സൂക്കിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോങ് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കി മാറ്റിയത്.
Another game, another penalty!
â FOX Soccer (@FOXSoccer) June 16, 2018
Luka Modric buries it to give Croatia a 2-0 lead vs Nigeria. pic.twitter.com/baiod1fwIJ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ


