ലൂസേഴ്‌സ് ഫൈനല്‍: നായകന്റെ ഗോളില്‍ ബെല്‍ജിയം വീണ്ടും മുന്നില്‍

നായകന്‍ ഈദന്‍ ഹസാദിന്റെ മികച്ച ഫിനിഷിങാണ് അവര്‍ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്

Last Updated :20 January 2024, 12:15 am IST

മോസ്‌ക്കോ: മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ രണ്ടാം ഗോളും വലയിലാക്കി ബെല്‍ജിയം. നായകന്‍ ഈദന്‍ ഹസാദിന്റെ മികച്ച ഫിനിഷിങാണ് അവര്‍ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. നേരത്തെ കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ തോമസ് മുനിയറാണ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്. ചാഡ്‌ലിയുടെ പാസില്‍ നിന്നാണ് മുനിയര്‍ ബെല്‍ജിയത്തിനായി വല ചലിപ്പിച്ചത്. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നത് ഇംഗ്ലണ്ടിനെ ബാധിച്ചെങ്കിലും പിന്നീട് കളിയിലേക്ക് തിരിച്ചെത്താന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ ബെല്‍ജിയം അക്രമണവും കൗണ്ടര്‍ അറ്റാക്കും ചേര്‍ത്ത കളിയാണ് പുറത്തെടുത്തത്. അതിനിടെ സമനില ഗോള്‍ നേടാനുള്ള ഒരു സുവര്‍ണാവസരം ഇംഗ്ലണ്ടിന് ലഭിച്ചു. എന്നാല്‍ ഗോള്‍ നേടാനുള്ള നായകന്‍ ഹാരി കെയ്‌നിന്റെ ശ്രമം ഫലം കണ്ടില്ല. കെയ്ന്‍ പന്ത് പുറത്തേക്കടിച്ചു കളയുകയായിരുന്നു. സമാന രീതിയിലുള്ള ഒരവസരം ബെല്‍ജിയത്തിനും ലഭിച്ചെങ്കിലും അക്രോബാറ്റിക്ക് ഷോട്ടിലൂടെ ഗോള്‍ നേടാനുള്ള ടെലിമാന്‍സിന്റെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ലൂസേഴ്‌സ് ഫൈനല്‍: നായകന്റെ ഗോളില്‍ ബെല്‍ജിയം വീണ്ടും മുന്നില്‍