ഫ്രാന്‍സ് അടിച്ച 10 ഗോളുകളിലും മൂന്നെണ്ണം മാത്രമായിരുന്നു ആദ്യ പകുതിയില്‍ പിറന്നത്

Last Updated :20 January 2024, 12:15 am IST

News Now

വിശ്വവിജയികളെ ഇന്നറിയാം. കിരീടം അല്ലാതെ മറ്റൊന്നും ഇരു ടീമുകളുടേയും മുന്നിലില്ല. എന്ത് വില കൊടുത്തും ലോക കപ്പ് നേടുമെന്ന് ക്രൊയേഷ്യന്‍ താരം റാക്കിടിച്ച് തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. തന്ത്രങ്ങളും വേഗതയും കൊണ്ട് കിരീടത്തിലേക്ക് കുതിക്കാനാണ് ഫ്രാന്‍സിന്റെ നീക്കം. 

ആര്‍ക്കാണ് മുന്‍തൂക്കം എന്ന കണക്കു കൂട്ടലുകള്‍ കിക്കോഫിന് മിനിറ്റുകള്‍ മുന്‍പ് വരെ ഉണ്ടാകും. ക്രൊയേഷ്യ-ഫ്രാന്‍സ് ടീമുകളുടെ കണക്കിലെ കളികളും, പ്രതീക്ഷകളും എങ്ങിനെ എന്ന് നോക്കാം...

ഗോളിക്ക് പണിയാണ്

ക്രൊയേഷ്യ-ഫ്രാന്‍സ് പോരാട്ടത്തില്‍ ഗോളുകളുടെ കാര്യത്തില്‍ പിശുക്കുണ്ടായേക്കില്ല. രണ്ടാം പകുതിയിലായിരിക്കും കൂടുതല്‍ ഗോളുകള്‍ പിറക്കുക. ക്രൊയേഷ്യ ടൂര്‍ണമെന്റി്ല്‍ ഇതുവരെ അടിച്ച 12 ഗോളുകളില്‍ മൂന്നെണ്ണം മാത്രമാണ് ആദ്യ പകുതിയിലേതായി ഉള്ളത്. ഫ്രാന്‍സ് അടിച്ച 10 ഗോളുകളിലും മൂന്നെണ്ണം മാത്രമായിരുന്നു ആദ്യ പകുതിയില്‍ പിറന്നത്. 

ഫ്രാന്‍സിന് ആദ്യം ഗോളടിക്കണം

ക്രൊയേഷ്യ വഴങ്ങിയിരിക്കുന്ന നാല് ഗോളുകളില്‍ രണ്ടും മത്സരം തുടങ്ങി ആദ്യ 15 മിനിറ്റിലാണ് പിറന്നത് എന്നത് മുന്നില്‍ കണ്ടായിരിക്കും ഫ്രാന്‍സിന്റെ കളി. ആദ്യം ഫ്രാന്‍സ് ഗോള്‍ വല കുലുക്കിയ കളികളില്‍ എല്ലാം അവര്‍ ടൂര്‍ണമെന്റില്‍ ജയിച്ചു കയറുകയും ചെയ്തിട്ടുണ്ട്. പക്ഷേ ക്രൊയേഷ്യ മൂന്ന് തവണ ആദ്യം ഗോള്‍ വഴങ്ങിയിട്ടുണ്ടെങ്കിലും ആ കളികളില്‍ ജയവും പിടിച്ചിരുന്നു. 

ഫ്രീകിക് മഴവില്ല് പ്രതീക്ഷിക്കേണ്ട

റഷ്യയില്‍ ഫ്രീകിക്ക് ഗോള്‍ ആക്കി മാറ്റുന്നതില്‍ പരാജയപ്പെട്ട രണ്ട് ടീമാണ് ഫ്രാന്‍സും ക്രൊയേഷ്യയും. ഇരുവരും ഇതുവരെ ഫ്രീകിക്കില്‍ നിന്നും ഗോള്‍ സ്‌കോര്‍ ചെയ്തിട്ടില്ല. 

ഗോളാകാന്‍ പാകത്തില്‍ ക്രോസുകളും ഇല്ല

ഗോള്‍ വല കുലുക്കാന്‍ പാകത്തിന് പെനാല്‍റ്റി ഏരിയയിലേക്ക് കിട്ടുന്ന ക്രോസുകളുടെ കാര്യത്തിലും ഇരു ടീമുകളും പിന്നിലാണ്. ക്രോസുകളുടെ കാര്യത്തില്‍ അര്‍ജന്റീനയ്ക്ക് തൊട്ടുമുകളിലാണ് എന്ന ആശ്വാസം മാത്രമേ ക്രൊയേഷ്യക്കുള്ളു. ക്രോസ് അക്യുറസി 17.8 ശതമാനമാണ് ക്രൊയേഷ്യയുടേത് എങ്കില്‍ 20.9 ശതമാനമാണ് ഫ്രാന്‍സിന്റേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശ്വവിജയി ആരായിരിക്കും? കണക്കിലെ കളികള്‍ ഇങ്ങനെയാണ്‌