
ഇന്നത്തേത് വാര്‍ണിക്ക് വേണ്ടി, പ്രത്യേക ജേഴ്സിയില്‍ രാജസ്ഥാന്; ആദരവര്‍പ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സും
രാജസ്ഥാന് റോയല്‍സിന്റെ ആദ്യ ക്യാപ്റ്റന്‍ ഷെയിന്‍ വോണിന് ആദരവര്‍പ്പിച്ചാണ് ഇന്നത്തെ മത്സരം
മുംബൈ: പോയിന്റ് ടേബിളില്‍ ഏറ്റവും താഴെ നില്ക്കുന്ന മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ഇന്ന് രാജസ്ഥാന് റോയല്‍സിന് മത്സരം. എന്നാല്‍ ഇന്നത്തേത് രാജസ്ഥാന് വെറുമൊരു മത്സരം മാത്രമല്ല. ഇന്ന് വാര്‍ണിക്ക് വേണ്ടിയാണ്.
രാജസ്ഥാന് റോയല്‍സിന്റെ ആദ്യ ക്യാപ്റ്റന്‍ ഷെയിന്‍ വോണിന് ആദരവര്‍പ്പിച്ചാണ് ഇന്നത്തെ മത്സരം. അപ്രതീക്ഷിതമായ വിടപറഞ്ഞു പോയ വാര്‍ണറിന് വേണ്ടിയാണ് ഇന്ന് കളത്തിലിറങ്ങുന്നത് എന്ന് രാജസ്ഥാന് റോയല്‍സ് പ്രഖ്യാപിച്ച് കഴിഞ്ഞു.
#ForWarnie pic.twitter.com/vsgAX1LaMR
â Rajasthan Royals (@rajasthanroyals) April 30, 2022
വാര്‍ണറിന് വേണ്ടിയാണ് ഇന്നത്തെ മത്സരം എന്ന് മുംബൈ ഇന്ത്യന്‍സും വ്യക്തമാക്കി കഴിഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ ജേഴ്സി ആയിരിക്കും രാജസ്ഥാന് റോയല്‍സ് താരങ്ങള്‍ അണിയുക. 23 എന്ന വോണിന്റെ നമ്പര്‍ കളിക്കാരുടെ ജേഴ്സിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
âThere are instances where you can say the team still feels his presence.â#ForWarnie | #RRvMI | #RoyalsFamily pic.twitter.com/UMC7XKrOWY
â Rajasthan Royals (@rajasthanroyals) April 30, 2022
പ്രഥമ ഐപിഎല്‍ കിരീടത്തിലേക്ക് രാജസ്ഥാന് റോയല്‍സിനെ നയിച്ചത് ഷെയ്ന് വോണ്‍ ആയിരുന്നു. മാര്‍ച്ച് നാലിനാണ് തായ്ലന്ഡിലെ വില്ലയില്‍ വെച്ച് വോണ്‍ മരണത്തിന് കീഴടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

