പീഡനം, വധ ശ്രമം, കവര്‍ച്ച, സ്ത്രീയെ പിന്തുടരല്... മുന്‍ ഓസ്ട്രേലിയന്‍ താരത്തിന് 4 വര്‍ഷം തടവ് ശിക്ഷ
ഓസീസിനായി 74 ടെസ്റ്റുകള്‍ കളിച്ച താരം. 14 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 5312 റണ്‍സ്

സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മൈക്കല്‍ സ്ലേറ്റര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ. ഗാര്‍ഹിക പീഡനമുള്‍പ്പെടെ ഏഴ് കുറ്റങ്ങള്‍ ചെയ്തതായി സ്ലേറ്റര്‍ സമ്മതിച്ചു. പിന്നാലെയാണ് ശിക്ഷ വിധിച്ചത്.
നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി താരം കസ്റ്റഡിയിലായതിനാല്‍ താരത്തിനു ഇപ്പോള്‍ മോചനം കിട്ടും. നൂസ മേഖലയില്‍ വച്ച് 2023ലുണ്ടായ സംഭവങ്ങളാണ് 55കാരനായ താരത്തിനു വിനയായത്.
ഒരു സ്ത്രീയെ ആക്രമിച്ചതാണ് കേസായി മാറിയത്. ആക്രമണം, കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കല്‍, പിന്തുടരല്, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരെയുള്ളത്.
കഴിഞ്ഞ ഏപ്രിലിലാണ് താരം അറസ്റ്റിലായത്. അന്ന് 19 കുറ്റങ്ങളാണ് താരത്തിനെതിരെ രജിസ്റ്റര്‍ ചെയ്തത്.
ഓസീസിനായി 74 ടെസ്റ്റുകള്‍ കളിച്ച താരമാണ് സ്ലേറ്റര്‍. 5312 റണ്‍സും നേടി. 14 സെഞ്ച്വറികളും താരം സ്വന്തമാക്കി. 42 ഏകദിനങ്ങളും സ്ലേറ്റര്‍ ഓസ്ട്രേലിയക്കായി കളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News

വഴിപോക്കന്റെ ബൈക്ക്, സുഹൃത്തുക്കളുടെ വസ്ത്രങ്ങള്‍; 38 വര്‍ഷം പഴക്കമുള്ള ഫോട്ടോഷൂട്ടുമായി സുരേഷ് കൃഷ്ണ

കോളിളക്കം സൃഷ്ടിച്ച ഇടുക്കി കുമാരമംഗലം പീഡന പരമ്പര: ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
