
'ന്യൂയോര്‍ക്ക് കൗ ബോയികളെ വീഴ്ത്തിയ ചെന്നൈ ഇന്ത്യന്‍'- പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കും അഭിനന്ദനം അറിയിച്ച് റഷ്യന്‍ ചെസ് ഇതിഹാസം
ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ചാണ് പ്രഗ്ന ഫൈനലിലേക്ക് മുന്നേറിയത്

ബകു: ഇന്ത്യന്‍ ചെസിലെ കൗമാര വിസ്മയം ആര്‍ പ്രഗ്നനാന്ദയെ അഭിനന്ദിച്ചു മുന്‍ ലോക ചാമ്പ്യനും ഇതിഹാസ റഷ്യന്‍ താരവുമായ ഗാരി കാസ്പറോവ്. ഫിഡെ ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയതിനു പിന്നാലെയാണ് കാസ്പറോവ് ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചു രംഗത്തെത്തിയത്.
ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ചാണ് പ്രഗ്ന ഫൈനലിലേക്ക് മുന്നേറിയത്. ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ് ഫൈനലില്‍ പ്രഗ്നയുടെ എതിരാളി.
മത്സര വേദിയിലെ ഏറ്റവും ശ്രദ്ധേയ മുഖമായിരുന്നു പ്രഗ്നയുടെ അമ്മ. ഇക്കാര്യം ചേര്‍ത്താണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയുള്ള കാസ്പറോവിന്റെ അഭിനന്ദനം. കളിച്ചിരുന്ന കാലത്തു അമ്മയില്‍ നിന്നു തനിക്കു ലഭിച്ച പിന്തുണയെ ഓര്‍മിച്ചാണ് കാസ്പറോവ് അഭിനന്ദനം അറിയിച്ചത്.
Congrats to @rpragchessâand to his mother. As someone whose proud mama accompanied me to every event, it's a special kind of support! The Chennai Indian defeated two New York cowboys! He has been very tenacious in difficult positions. https://t.co/y8oJ6Z446M
â Garry Kasparov (@Kasparov63) August 21, 2023
'അമ്മയുടെ പിന്തുണ എന്നത് ഏറെ സവിശേഷതയുള്ളതാണ്. പ്രഗ്‌നയ്ക്കും
അവന്റെ അമ്മയ്ക്കും അഭിനന്ദങ്ങള്‍. എല്ലാ മത്സരങ്ങളിലും എന്നെ അനുഗമിച്ചിരുന്നു എന്റെ അഭിമാനിയായ അമ്മ. ആ പിന്തുണ ഏറെ സവിശേഷമാണ്. അത്രയും കഠിനമായ സാഹചര്യങ്ങളില്‍ ഉറച്ചു നിന്നു രണ്ട് ന്യൂയോര്‍ക്ക് കൗ ബോയികളെയാണ് ചെന്നൈ ഇന്ത്യന്‍ പരാജയപ്പെടുത്തിയത്'- കാസ്പറോവ് കുറിച്ചു.
പ്രഗ്നയ്‌ക്കൊപ്പം ചെസ് ലോകകപ്പ് വേദിയിലെ ശ്രദ്ധേയ സാന്നിധ്യമാണ് താരത്തിന്റെ അമ്മ നാഗലക്ഷ്മിയുടേത്. മകന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ഇടയ്ക്ക് വിതുമ്പി പോകുകയും ചെയ്ത അമ്മയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




