ടീം സെലക്ഷന് മീറ്റിങ്ങുകളില്‍ ഗാംഗുലി പങ്കെടുക്കുന്നു? ബിസിസിഐക്കുള്ളില്‍ എതിര്‍പ്പ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റന്‍സി മാറ്റം സൃഷ്ടിച്ച അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ മറ്റൊരു വിവാദം കൂടി ഉയരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റന്‍സി മാറ്റം സൃഷ്ടിച്ച അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ മറ്റൊരു വിവാദം കൂടി ഉയരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന് മീറ്റിങ്ങുകളില്‍ സൗരവ് ഗാംഗുലി പങ്കെടുക്കുന്നു എന്ന ആരോപണമാണ് ഉയരുന്നത്.
സെലക്ഷന് യോഗങ്ങളില്‍ സൗരവ് ഗാംഗുലി പങ്കെടുത്തതായി ബിസിസിഐയെ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ബിസിസുഐ ഓഫീഷ്യലുകള്‍ ഗാംഗുലി സെലക്ഷന് മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നു എന്ന ആരോപണം തള്ളിയും രംഗത്തെത്തുന്നു.
സെലക്ഷന് മീറ്റിങ്ങുകളില്‍ ബിസിസിഐ പ്രസിഡന്റ് ഇടപെടുന്നു എന്നതിനെ വിമര്‍ശിച്ച് ആരാധകരും രംഗത്തെത്തുന്നു. ടീം സെലക്ഷനില്‍ ബിസിസിഐയുടെ ഇടപെടല്‍ വരുന്നതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ സെലക്ഷന് കമ്മിറ്റി മീറ്റിങ്ങില്‍ ഗാംഗുലി പങ്കെടുത്തോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വിരാട് കോഹ് ലിയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ ബിസിസിഐ ടീമിന്റെ കാര്യങ്ങളില്‍ അമിതമായി കൈകടത്തുന്നു എന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്. ഇതിന് പിന്നാലെയാണ് സെലക്ഷന് കമ്മറ്റി മീറ്റിങ്ങില്‍ ബിസിസിഐ പ്രസിഡന്റ് പങ്കെടുത്തു എന്ന ആരോപണവും ഉയരുന്നത്.
What's Ganguly's role in selection meeting?
â Shivam Aks (@AksShivam) January 31, 2022
This is clearly against BCCI's constitution. pic.twitter.com/9rjjoLNESq
You know what else is problematic apart from the obvious Ganguly- Shah duo? The presence of Rohit Sharma.
â Cricketjeevi (@wildcardgyan) February 1, 2022
The day a leader decides to share power is the day he loses the room. So many news saying that dressing room is a divided house.
Two lions never ruled a jungle together! https://t.co/dYhornzxAN
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


