
ശ്... ഇനി മിണ്ടരുത്; ആര്‍സിബി ആരാധകരോട് ഗംഭീര്‍; തകര്‍പ്പന്‍ ജയം പിടിച്ചതിന്റെ ആവേശം (വീഡിയോ)
മത്സരത്തിലെ ആവേശ ജയത്തിന് പിന്നാലെ ലഖ്‌നൗ ടീമിന്റെ മെന്ററും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ഗൗതം ഗംഭീറിന്റെ വിജയ ആഹ്ലാദമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവരുടെ തട്ടകത്തില്‍ കയറി കീഴടക്കിയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഇന്നലെ കളം വിട്ടത്. ഐപിഎല്ലില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അതു പ്രതിരോധിക്കുന്നതില്‍ ആര്‍സിബി ബൗളര്‍മാര്‍ പരാജയപ്പെട്ടു. ഒരു വിക്കറ്റിനാണ് ലഖ്‌നൗ വിജയം പിടിച്ചത്.
മത്സരത്തിലെ ആവേശ ജയത്തിന് പിന്നാലെ ലഖ്‌നൗ ടീമിന്റെ മെന്ററും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ഗൗതം ഗംഭീറിന്റെ വിജയ ആഹ്ലാദമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. വിജയത്തിന് പിന്നാലെ ഡഗൗട്ടിലെ തന്റെ സീറ്റില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയ ഗംഭീര്‍ അതുവരെ ടീമിനായി ആര്‍ത്തുവിളിച്ച ബംഗളൂരു ടീമിന്റെ ആരാധകരെ നോക്കി കൈവിരല്‍ ചുണ്ടത്തു വച്ച് ഗംഭീര്‍ മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു.
Gautam Gambhir toÂ
â Tanay Vasu (@tanayvasu) April 10, 2023
pic.twitter.com/2zzGEuFRHr
എതായാലും മുന്‍ താരത്തിന്റെ അഗ്രസീവായ ആഹ്ലാദ പ്രകടനം ട്വിറ്ററിലടക്കം വലിയ രീതിയില്‍ നിറയുകയാണ്. മത്സരത്തിന്റെ തീവ്രതയും ആവേശവും ടീം മെന്ററുടെ സമീപനത്തില്‍ നിന്നു തന്നെ വ്യക്തമാണെന്ന് ആരാധകര്‍.
സമീപ കാലത്ത് കണ്ട ഏറ്റവും മികച്ച ടി20 പോരാട്ടമെന്ന് ഇന്നലത്തെ ആര്‍സിബി- എല്‍എസ്ജി പോരാട്ടത്തെ വിശേഷിപ്പിക്കാം. മത്സരത്തില്‍ ഇരു ടീമുകളും കൂടി നേടിയത് 420 റണ്‍സ്. ആകെ പറന്നത് 27 സിക്‌സുകള്‍. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ ബാറ്റിങ് വിരുന്നു തന്നെയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തില്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






